തദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ പാർട്ടി മാറ്റം തുടങ്ങി: പലരും സ്ഥാനമാനങ്ങൾ മോഹിച്ചാണ് ചാടുന്നത്: കോട്ടയത്തെ ഒരു പ്രമുഖന്റെ പാർട്ടിമാറ്റ ചർച്ചകൾ അണിയറയിൽ സജീവം:പ്രഖ്യാപനം ഉടൻ.

Spread the love

കോട്ടയം; തെരഞ്ഞെടുപ്പ് അടുത്തതോടെ നേതാക്കളുടെ കൂടുവിട്ടുമാറ്റവും തുടങ്ങി. സീറ്റുകളും സ്ഥാനങ്ങളും മോഹിച്ചാണ് നേതാക്കളുടെ കൂടുമാറ്റം. പുതിയ പാർട്ടിയിൽ ചേരുന്നതിനു മുൻപ സീറ്റുറപ്പിക്കാൻ വേണ്ട ചർച്ചകൾ നടത്തിയിട്ടാണ് പലരും ചാടുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ ഈ പാർട്ടിമാറ്റം തുടരും.

ജനാധിപത്യകേരള കോണ്‍ഗ്രസിന്‍റെ ജില്ലയിലെ രണ്ടു പ്രമുഖ നേതാക്കളായ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യന്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം വിനു ജോബ് എന്നിവര്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ച്‌ ജോസഫ് ഗ്രൂപ്പില്‍ ചേര്‍ന്നു. രണ്ടു പേരും അതിരമ്പുഴ, തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് സീറ്റുകള്‍ നോട്ടമിട്ടാണ് പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നാണ് സൂചന.

ജനതാദള്‍ സെക്കുലര്‍ ദേശീയ സെക്രട്ടറിയായിരുന്ന സിബി തോട്ടുപുറം എസ്ഡിപിഐയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം മെബര്‍ഷിപ്പ് എടുത്തു. ജില്ലയിലെ മറ്റൊരു പ്രമുഖ നേതാവ് ജില്ലാ പഞ്ചായത്ത് സീറ്റ് ലക്ഷ്യമാക്കി ഉടന്‍ മറ്റൊരു പാര്‍ട്ടിയില്‍ ചേരാനുള്ള ചര്‍ച്ചകളും നടന്നുവരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്‍സിപി നേതാവ് പി.കെ. ആനന്ദക്കുട്ടന്‍ കഴിഞ്ഞ ദിവസം കേരള കോണ്‍ഗ്രസ്-എമ്മില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ്-എം ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനവും ആനന്ദക്കുട്ടനു ലഭിച്ചു.