കോഴിക്കോട് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി; രണ്ടു പുരുഷന്മാരും സ്ത്രീയും കാറിൽ കയറ്റികൊണ്ടുപോയെന്ന് പരാതി

Spread the love

കോഴിക്കോട്: കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന് പരാതി. കോഴിക്കോട് കാരപ്പറമ്പ് ഇരുമ്പ് പാലത്തുവെച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. കാരപ്പറമ്പ് സ്വദേശി ഷാദിൽ എന്ന ഉണ്ണിയെ ആണ് തട്ടിക്കൊണ്ടുപോയത്.

video
play-sharp-fill

രണ്ട് പുരുഷൻമാരും ഒരു സ്ത്രീയും വീട്ടിൽ നിന്ന് വിളിച്ച് കാറിൽ കയറ്റി കൊണ്ട് പോയെന്നാണ് പരാതി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത ചേവായൂര്‍ പൊലീസ് യുവാവിനായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്.

31 വയസുകാരനായ ഷാദിൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു. ഈ സമയം കാറിലെത്തിയ സംഘം ഷാദിലിനെ വിളിച്ചിറക്കി ഗേറ്റിന് പുറത്തെത്തിച്ച് സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് കാറിൽ കയറ്റികൊണ്ടുപോയത്. കാറിന്‍റെ നമ്പര്‍ അടക്കം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഷാദിലിന്‍റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group