തേങ്ങാപ്പാലൊഴിച്ച നല്ല നാടന്‍ ചിക്കന്‍ കറി തയ്യാറാക്കാം

Spread the love

തേങ്ങാപ്പാലൊഴിച്ച നല്ല നാടന്‍ ചിക്കന്‍ കറി ഉണ്ടാക്കിയാലോ. തയ്യാറാക്കാന്‍ വളരെ എളുപ്പമാണ് എന്ന് മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. പലപ്പോഴും വേറിട്ട ഒരു ശൈലിയില്‍ നമുക്ക് നല്ല നാടന്‍ ചിക്കന്‍ കറി തയ്യാറാക്കാം.

ചിക്കന്‍ .ഒരു കിലോ

വലിയ മൂന്നു ഉള്ളി ( സവാള )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു കഷണം ഇഞ്ചി ..(അര സെന്റീ മീറ്റര്‍ നീളത്തില്‍ നന്നായി അരിഞ്ഞു)
ആറു എണ്ണം വെളുത്തുള്ളി ..നാല് പച്ച മുളക് കീറിയത്

ഒരു കപ്പു തേങ്ങാ പാല്‍ ….(തേങ്ങാ തിരുമ്മി മിക്സിയില്‍ അടിച്ചത് ആണ് ഞാന്‍ ഉപയോഗിച്ചത് )

ഒരു കരണ്ടി വിനാഗിരി .. കറിവേപ്പില ……അഞ്ചു സ്പൂണ്‍ എണ്ണ.

2.മസാല
മല്ലി പൊടി മൂന്നു കരണ്ടി

ഒരു കരണ്ടി മുളക് പൊടി

കുറച്ചു കുരുമുളക്

അര സ്പൂണ്‍ കടുക് അര സ്പൂണ്‍ ജീരകം

ഒരു നുള്ള് ഉലുവ ..ഒരു വലിയ കഷണം സവാള ..

3.ഇനി സുഗന്ധത്തിനു …രണ്ടു സെന്റീ മീറ്റര്‍ നീളത്തില്‍ പട്ട .നാല് എണ്ണം കരയാംബൂ ഒരു സ്പൂണ്‍ പെരും ജീരകം

ഒരു വലിയ പാത്രത്തില്‍ എണ്ണ ചൂടാക്കുക .ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാള വെളുത്തുള്ളി ഇഞ്ചി ഇവ ഇട്ടു നന്നായി വഴറ്റുക ..സവാള ബ്രൌണ്‍ നിറം ആകും വരെ .ഇതിലേക്ക് രണ്ടാമത് പറഞ്ഞിരിക്കുന്ന ചേരുവകകള്‍ ചേര്‍ക്കുക. നന്നായി വറുക്കുക ..മസാലയുടെ പച്ച മണം മാറി വരുന്നത് മണത്തു മനസിലാക്കണം ..എന്നിട്ട് ഇതിലേക്ക് കോഴി കഷണങ്ങള്‍ ഇടുക .നന്നായി ഇളക്കുക .മസാല അടിക്കു പിടിക്കാതെ നന്നായി ഇളക്കി കൊണ്ട് ഇരിക്കുക ..ഒരു മൂന്നു നാല് മിനിറ്റ് .എന്നിട്ട് ഉപ്പും വിനാഗിരിയും കറിവേപ്പിലയും ചേര്‍ക്കുക .തീയ കുറച്ചു വച്ച് പത്തു മിനിറ്റ് വേവിക്കുക ..മസാല നന്നായി വെള്ളം വറ്റി വരും വരെ . എന്നിട്ട് മൂന്നു കപ്പു വെള്ളം ചേര്‍ത്തു വീണ്ടും ഒരു പതിനഞ്ചു മിനിറ്റ് വേവിക്കുക ..കോഴി നന്നായി വേവും വരെ .ഒടുവില്‍ തേങ്ങാ പാല്‍ ചേര്‍ത്തു തീയ അണച്ച് വാങ്ങി വയ്ക്കുക ..കടുകും കറിവേപ്പിലയും കൊണ്ട് ഒന്ന് താളിക്കുക ( കടുക് വറക്കല്‍