
തിരുവല്ല: മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഉല്ലാസ് പന്തളം.
കോമഡി സ്‌കിറ്റ് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ഉല്ലാസ് പന്തളം സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന സ്റ്റാര്‍ മാജിക്കിലും ഭാഗമായിരുന്നു. പ്രേക്ഷകരെ എന്നും ചിരിപ്പിച്ചിരുന്ന ഉല്ലാസ് പന്തളത്തിന്റെ പുതിയ വീഡിയോ എല്ലാവരേയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
തിരുവല്ലയില്‍ കഴിഞ്ഞ ദിവസം വൈറ്റ് ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ഉല്ലാസ് എത്തിയിരുന്നു. എന്നാല്‍ തീര്‍ത്തും അവശനായ ഊന്നുവടിയോട് കൂടി നടക്കുന്ന ഉല്ലാസിനെയാണ് വീഡിയോയില്‍ കാണുന്നത്. വേദിയില്‍ വെച്ച് തനിക്ക് സ്‌ട്രോക്ക് വന്നെന്നും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇതാണ് കാരണമെന്നും ഉല്ലാസ് പറഞ്ഞിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖം ഒരു വശത്തേക്ക് കോടിയ നിലയിലായിരുന്നു.
ശരീരത്തിന് തളര്‍ച്ചയും നടക്കാന്‍ നന്നായി ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്. ‘എനിക്ക് സ്‌ട്രോക്ക് വന്ന കാര്യം ആര്‍ക്കും അറിയത്തില്ല. ചില ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമെ അറിയുള്ളൂ. ഇതിന്റെ വീഡിയോകളൊക്കെ പുറത്ത് പോകുമ്പോഴെ എല്ലാവരും അറിയൂ’, ഉല്ലാസ് പന്തളം പറയുന്നു.
അവതാരകയായ ലക്ഷ്മി നക്ഷത്രയും ഇതേ പരിപാടിക്ക് എത്തിയിരുന്നു. വേദിയിലേക്ക് ഉല്ലാസിനെ കൈപിടിച്ച് കൊണ്ടുവന്നതെല്ലാം ലക്ഷ്മിയായിരുന്നു.
പരിപാടി കഴിഞ്ഞ് പോകാന്‍ നേരം ഉല്ലാസ് കാറില്‍ കയറുന്നത് വരേയും ലക്ഷ്മി കൂടെയുണ്ടായിരുന്നു.
കാറില്‍ കയറിയ ശേഷം അതുവരെ പിടിച്ചുനിന്ന ഉല്ലാസിന് സങ്കടം സഹിക്കാനായില്ല. കാറിലിരുന്ന് ഉല്ലാസ് കരയുന്നതും വീഡിയോയിലുണ്ട്. ഇതോടെ ലക്ഷ്മി അരികിലെത്തി ‘ഉല്ലാസേട്ടാ എന്താണിത്, ചിരിച്ച് കൊണ്ട് പോ, കരയാതിരിക്കൂ’ എന്ന് പറയുന്നതും വീഡിയോയില്‍ കാണാം.
20 രൂപാ പ്രതിഫലത്തിന് സ്റ്റേജുകളില്‍ മിമിക്രിയും കോമഡി സ്‌കിറ്റും അവതരിപ്പിച്ച് കൊണ്ടാണ് ഉല്ലാസ് പന്തളം കലാരംഗത്തേക്ക് എത്തുന്നത്. കുട്ടിക്കാലം തൊട്ട് കലയോട് ഉല്ലാസിന് വലിയ താല്‍പര്യമായിരുന്നു. വേദികളില്‍ കൗണ്ടറുകള്‍ കൊണ്ട് കാണികളെ പൊട്ടിച്ചിരിപ്പിച്ച ഉല്ലാസിന്റെ ട്രേഡ് മാര്‍ക്കായ ഒരു ഡാന്‍സ് സ്റ്റെപ്പും സൂപ്പര്‍ഹിറ്റാണ്. ചെറുപ്പത്തില്‍ നാടകങ്ങളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്.