
കൽപ്പറ്റ: നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതായതോടെ അടിമുടി അങ്കലാപ്പ്. മണിക്കൂറുകൾക്കകം ആ നിർണായക വിവരമെത്തി. ബസ് കണ്ടെത്തിയിരിക്കുന്നു.
അതും കിലോമീറ്ററുകൾ അകലെയുള്ള ബത്തേരി ഡിപ്പോയിൽ. പത്തനംതിട്ടയിലേക്ക് വൈകിട്ട് ആറരയ്ക്ക് പോകേണ്ട കെഎസ്ആർടിസി ബസാണ് വയനാട് പാടിച്ചിറയിൽ വെച്ച് വൈകിട്ടോടെ കാണാതായത്. ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെയാണ് ബസ് കാണാതായത്.
വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ബസ് കാണാതായതോടെ ജീവനക്കാർ കൽപ്പറ്റ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാവിലെ എട്ടുമണിയോടെയാണു ബസ് പത്തനംതിട്ടയില്‍നിന്ന് കബനിഗിരിയില്‍ എത്തിയത്. വൈകിട്ടു പത്തനംതിട്ടയ്ക്കു തിരിച്ചുപോകാന്‍ വേണ്ടി ഡ്രൈവറും കണ്ടക്ടറും എത്തിയപ്പോഴാണ് ബസ് സ്ഥലത്തില്ലെന്നു മനസിലായത്. സമീപത്തുള്ള ഒരു കെട്ടിടത്തിലാണ് ഇരുവരും ഉറങ്ങിയിരുന്നത്.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.25ന് ഈ ബസ് ബോര്‍ഡ് വെക്കാതെ മുള്ളന്കൊല്ലിയിലൂടെ കടന്നുപോയതായി നാട്ടുകാര്‍ കണ്ടെത്തിയിരുന്നു.ഡ്രൈവര്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെ.എസ്.ആര്.ടി.സി. ജീവനക്കാരന് അബദ്ധം പിണഞ്ഞതാണെന്നു കണ്ടെത്തിയത്.
പെരിക്കല്ലൂരില്‍ ഹാള്‍ട്ട് ചെയ്യുന്ന പാലാ, പൊന്‍കുന്നം കെ.എസ്.ആര്.ടി.സി. ബസിന്റെ ഡ്രൈവര്‍ക്ക് ഇന്നലെ രാവിലെ ഹൃദയാഘാതം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സിയുടെ ബത്തേരി ഡിപ്പോയില്‍ നിന്ന് ഒരു ഡ്രൈവറെ ഈ ബസ് എടുത്ത് ബത്തേരിയില്‍ എത്തിക്കാന്‍ അധികൃതര്‍ അയച്ചു.
ഈ ജീവനക്കാരന് പെരിക്കല്ലൂരിനു പകരം കബിനിഗിരിയിലെത്തി അവിടെ കണ്ട ബസുമായി ബത്തേരി ഡിപ്പോയിലേക്ക് പോവുകയായിരുന്നു. പോലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ബസ് ബത്തേരി ഡിപ്പോയിലുണ്ടെന്നു കണ്ടെത്തിയത്.