പ്രതീക്ഷയോടെ ലോകം;ഇസ്രയേൽ – ഹമാസ് സമാധാന ചർച്ച ഇന്ന്

Spread the love

 

ടെൽ അവീവ്: ഈജിപ്തിൽ ഇന്ന് യു.എസിന്റെയും അറബ് രാജ്യങ്ങളുടെയും മദ്ധ്യസ്ഥതയിൽ ഹമാസും ഇസ്രയേലും നടത്തുന്ന സമാധാന ചർച്ചയിൽ പ്രതീക്ഷയോടെ ലോകം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതി പ്രകാരം ബന്ദികളെ കൈമാറിയാൽ ഹമാസും വെടിനിറുത്തലിന് ഇസ്രയേലും സമ്മതിച്ചിട്ടുണ്ട്.

ചർച്ചകൾക്കായി ട്രംപിന്റെ മരുമകൻ ജറേദ് കുഷ്‌നറും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഈജിപ്തിലെത്തി. അതേസമയം കുഞ്ഞുങ്ങളടക്കം 67,130ലേറെ പാലസ്തീനികളുടെ ജീവനെടുത്ത യുദ്ധത്തിന് നാളെ രണ്ട് വർഷം തികയും. 2023 ഒക്ടോബർ 7ന് രാവിലെ ഹമാസിന്റെ 5,000 റോക്കറ്റുകൾ ഇസ്രയേലിനെ പ്രഹരിച്ചതോടെയാണ് യുദ്ധം തുടങ്ങിയത്. .

ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയ ഹമാസ് അംഗങ്ങൾ ആയിരത്തിലേറെ പേരെ കൊന്നു. നഗരങ്ങൾ കത്തിച്ചു. 251 പേരെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോയി. തുടർന്നാണ് ഇ​സ്ര​യേ​ൽ ‘ സ്വോ​ർ​ഡ്സ് ഒ​ഫ് ​അ​യ​ൺ” എന്ന പേരിൽ ഗാസയിൽ ബോംബിംഗ് തുടങ്ങിയത്. ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശപഥവുമെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയുധം ഉപേക്ഷിക്കാതെ ഹമാസ്

ട്രംപിന്റെ 20 ഇന പദ്ധതിയിൽ ബന്ദി മോചനം, ആക്രമണം നിറുത്തൽ, ഗാസയുടെ ഭരണകൈമാറ്റം എന്നീ വ്യവസ്ഥകൾ മാത്രമാണ് ഹമാസ് അംഗീകരിച്ചത്. മറ്ര് പല ഉപാധികളോടും ഹമാസിന് പൂർണ യോജിപ്പിമില്ല. ആയുധം വച്ച് കീഴടങ്ങാനും സമ്മതിച്ചിട്ടില്ല.

ഗാസയുടെ ഭരണത്തിൽ പങ്കാളിയാകരുത് എന്ന നിർദ്ദേശത്തോടും പ്രതികരിച്ചിട്ടില്ല. ചർച്ച വേണമെന്ന നിലപാടിലാണവർ. സ്വതന്ത്ര പാലസ്തീൻ അനുവദിക്കില്ലെന്നാണ് ഇസ്രയേലിന്റെ നിലപാട്.