ഏറ്റുമാനൂർ താലൂക്ക് പുന:സ്ഥാപിക്കണം; എൻ.സി.പി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു

Spread the love

ഏറ്റുമാനൂർ: ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൻ്റെ സമഗ്ര വികസനം സാധ്യമാക്കാൻ സാധിക്കുവിധം, ജനസംഖ്യാ, നിരക്ക് ആനുപാതികമായി വർദ്ധിക്കുകയും മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്.

ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ താലൂക്ക് പുന:സ്ഥാപിക്കണമെന്ന ആവശ്യം ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡൻ്റ് രഘുബാലരാമപുരത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് സി.പി സജിത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ലതികാ സുഭാഷ്, ജില്ലാ പ്രസിഡൻ്റ് ബെന്നി മൈലാടൂർ,ബാബു കപ്പക്കാലാ, ഗ്ലാഡ്സൺ ജേക്കബ് പ്രേകുമാർ കുമാരമംഗലം, കോട്ടയം അഖിൽ, അരുൺ ചെങ്ങളം, മോഹൻദാസ് പള്ളിത്താഴെ, ബിനു അതിരമ്പുഴ, ശ്രീനാഥ് എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group