കോടതിയിലെ താൽക്കാലിക നിയമനങ്ങൾ നിരോധിക്കുവാനും കൂടുതൽ തസ്തികകൾ അനുവദിക്കുവാനും ആവശ്യപ്പെട്ട് കെസിജെഎസ്ഒ കോട്ടയം ജില്ലാ സമ്മേളനം; പ്രിൻസിപ്പൽ ജില്ലാ ജഡ്ജി എം മനോജ് ഉദ്ഘാടനം നിർവഹിച്ചു

Spread the love

കോട്ടയം: കേരളത്തിലെ സിവിൽ കോടതി ജീവനക്കാരുടെ സംഘടനയായ കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (കെസിജെഎസ്ഒ) 32മത് ജില്ലാ സമ്മേളനം കോട്ടയം പ്രിൻസിപ്പൽ ജില്ലാ ജഡ്ജ് എം മനോജ് ഉദ്ഘാടനം നിർവഹിച്ചു.

ജില്ലാ പ്രസിഡൻ്റ് സുജിത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.

കലാ, കായിക, അക്കാദമിക രംഗങ്ങളിൽ മികവ് പുലർത്തിയ ജീവനക്കാരുടെ കുട്ടികൾക്ക് മെമെന്റോ സമ്മാനിച്ചു.
പാര ഒളിമ്പിക് സംസ്ഥാന മീറ്റിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ കാഞ്ഞിരപ്പള്ളി കോടതി ജീവനക്കാരനായ ടോമി ജോസഫ്,
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ കോട്ടയം ജില്ലാ കോടതിയിലെ ജീവനക്കാരി എമിൽ സിറിയക്കിന്റെ മൂന്നു വയസ്സുകാരി മകൾ ജെന്നിഫർ അന്ന സുനിൽ, സംഘടനയുടെ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം നടത്തിയ ബോസ് പി.എ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയ ജില്ലാ ഭാരവാഹികളായി റോണി ടോം മാത്യു ( പ്രസിഡന്റ്), ശ്രീജിത്ത് കെ.എസ് (സെക്രട്ടറി), ഭാസി പി.ആർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൈജു അലി, ബോസ് പി എ, ജില്ലാ കോടതി ശിരസ്തദാർ ദിനുലാൽ , ആർസിജെഎസ്ഒ പ്രസിഡന്റ് രാജേഷ് എന്നിവർ പ്രസംഗിച്ചു.