സ്വര്‍ണപ്പാളി അടിച്ചുമാറ്റി എന്നു പറയുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യം; 2019ന് ശേഷമാണ്, എന്നു പറഞ്ഞാല്‍ ഇതിന്റെ ഉത്തരവാദിത്തം ഈ ഗവണ്‍മെന്റിന് തന്നെയാണ്: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി

Spread the love

സ്വര്‍ണപ്പാളി അടിച്ചുമാറ്റി എന്നു പറയുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.

2019ന് ശേഷമാണ് എന്നുള്ള കാര്യം ഉറപ്പാണ്. എന്നു പറഞ്ഞാല്‍ ഇതിന്റെ ഉത്തരവാദിത്തം ഈ ഗവണ്‍മെന്റിന് തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല എന്നും അന്വേഷണം നടക്കട്ടെ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ തട്ടിക്കൂട്ടിയ അന്വേഷണം കൊണ്ട് കാര്യമില്ലെന്ന് യുഡിഎഫ് പറഞ്ഞിട്ടുണ്ട്. കോടതി തന്നെ അന്വേഷണം നടത്തിക്കോട്ടെ. നിഷ്പക്ഷമായ അന്വേഷണം നടത്തി അതിന്റെ പവിത്രത സംരക്ഷിക്കട്ടെ  എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

അതേസമയം, ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയെടുത്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ദേവസ്വം ഇന്റലിജന്‍സാണ് മൊഴി രേഖപ്പെടുത്തിയത്. വിവാദങ്ങളില്‍ പ്രതികരിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇപ്പോഴും തയ്യാറയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group