
കല്പറ്റ : വയനാട് വിനോദയാത്രയ്ക്കായി എത്തിയ 8 വയസ്സുകാരിക്ക് പാമ്പിന്റെ കടിയേറ്റു. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നും കുടുംബ സമേതം എത്തിയ 8 വയസ്സുകാരി ആദിശ്രീക്കാണ് പാമ്പിന്റെ കടിയേറ്റത്.
ബാണസുരസാഗർ ഡാം എൻട്രി പോയിന്റിൽ നിന്നാണ് പാമ്പിന്റെ കടിയേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
പാമ്പിന്റെ കടിയേറ്റ ഉടനെ കല്പറ്റ ഫാത്തിമ മാതാ മിഷൻ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group