
കാസർകോട് : അഭിഭാഷക ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍.
തിരുവല്ല സ്വദേശിയും കാസർകോട് അഭിഭാഷകനുമായ അനില്‍ ആണ് പിടിയിലായത്. അത്മഹത്യക്കുറിപ്പിലെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയശേഷമാണ് അറസ്റ്റ്. രഞ്ജിതയും കസ്റ്റഡിയില്‍ ഉള്ള അഭിഭാഷകനും വർഷങ്ങളായി സുഹൃത്തുക്കളാണ്.
കാസർകോട് ബാറിലെ അഭിഭാഷകയായ രഞ്ജിതകുമാരി(30)യെ സെപ്റ്റംബര്‍ 30ന് രാത്രി ഏഴോടെ കുമ്ബളയിലെ ഓഫിസില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ഇവരെ വിളിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെത്തുടർന്ന് വീട്ടുകാർ ഓഫീസിലെത്തി. ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി വാതില്‍ പൊളിച്ചു അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ മൃതദേഹം കാണപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമ്ബള ബത്തേരിയിലെ ചന്ദ്രൻ – വാരിജാക്ഷി ദമ്ബതികളുടെ മകളാണ് രഞ്ജിത. കൃതേഷാണ് ഭർത്താവ്. ഡി.വൈ.എഫ്. ഐ. നേതാവായിരുന്ന പരേതനായ അജിത്, സുജിത്ത് എന്നിവർ സഹോദരങ്ങളാണ്.