
പഴംപൊരി എല്ലാവർക്കും ഇഷ്ട്ടമുള്ള ഒന്നാണല്ലേ? ഏത്തക്ക അപ്പം, വാഴക്ക അപ്പം എന്നൊക്കെ പേരും ഇതിനുണ്ട്. എന്നാൽ പലപ്പോഴും പഴംപൊരി ഉണ്ടാക്കരുമ്പോൾ മോട്ടിഞ്ഞു കിട്ടാറില്ല അല്ലേ? എന്നാൽ ഇനി ആ ടെൻഷൻ വേണ്ട. നല്ല മൊരിഞ്ഞ പഴംപൊരി റെസിപ്പി നോക്കാം.
ആവശ്യമായ സാധനങ്ങൾ:-
നേന്ത്രപ്പഴം – 2 എണ്ണം

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈദ – 2 കപ്പ്
അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
പുട്ടുപൊടി – 2 ടേബിള്‍സ്പൂണ്‍
സോഡാപ്പൊടി – 1/4 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഉപ്പ് – 2 നുള്ള്
ഏലക്കാപ്പൊടി -1 നുള്ള്
ഓയില്‍ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്നവിധം:-
നേന്ത്രപ്പഴം വളരെ കാട്ടികുറച്ചു ഒന്നിനെ മൂന്നോ നാലോ കഷ്ണങ്ങൾ ആക്കി മുറിച്ച് എടുക്കുക. ശേഷം ഒരു പാത്രത്തിൽ മൈദ, അരിപൊടി, പുട്ടുപൊടി, എള്ള്, സോഡാപ്പൊടി, ഉപ്പ്, ഏലക്കാപ്പൊടി എന്നിവ ചേർത്ത് നല്ല ഒരു മാവ് തായാറാക്കാം.
മുറിച്ചെടുത്ത ഓരോ പഴവും മാവില്‍ മുക്കി പൊതിഞ്ഞു എടുത്ത് തിളച്ച ഓയിലിൽ വറുത്തെടുക്കാം. നല്ല മൊരിഞ്ഞ പഴംപൊരി റെഡി.