സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു; മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചു; പരാതിയുമായി അമ്മ

Spread the love

ദില്ലി: ഉത്തർപ്രദേശിൽ സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയെ തല്ലിക്കൊന്നു. ഉത്തർപ്രദേശ് ഗോപാൽപൂരിലാണ് സംഭവം. 5 ലക്ഷം രൂപ സ്ത്രീധനമായി നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ യുവതിയുടെ വീട്ടുകാർക്ക് ഇത് കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.

ഈ സാഹചര്യത്തിലാണ് യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് അടിച്ചു കൊന്നതെന്ന് പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടി യുവതിയുടെ മൃതദേഹം വീട്ടുകാരറിയാതെ സംസ്കരിച്ചുവെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.