കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം വടി വാളുമായി മയക്കുമരുന്ന് കച്ചവടം; യുവാവിനെ സാഹസികമായി പിടികൂടി കോട്ടയം എക്സൈസ് റേഞ്ച് ടീം; മാരക മയക്കുമരുന്നായ മെത്താ ഫിറ്റാമിനും, കഞ്ചാവും, വടിവാളും പ്രതിയിൽ നിന്നും പിടികൂടി

Spread the love

കോട്ടയം: കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിയശേഷം കാരാപ്പുഴ ഭാഗത്ത് മാരക മയക്കുമരുന്നായ മെത്ത ഫിറ്റാമിനും, കഞ്ചാവും വിൽപ്പന നടത്തിവന്നിരുന്ന കോട്ടയം താലൂക്കിൽ വേളൂർ വില്ലേജിൽ കാരാപ്പുഴ കരയിൽ വാഴപ്പറമ്പ് വീട്ടിൽ ആദർശ് വി ബി (27) എന്ന യുവാവിനെ, 0.7gm മെത്ത ഫിറ്റാ മൈൻ, 8 ഗ്രാം കഞ്ചാവ്, 63 സെന്റീമീറ്റർ നീളമുള്ള വടിവാൾ എന്നിവ സഹിതം എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള കോട്ടയം എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.

 

പട്രോളിങ്ങിനിടെ കാരാപ്പുഴ ഭാഗത്ത് വച്ച് സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്.നിരവധി ക്രിമിനൽ എൻ ഡി പിഎസ് കേസുകളിലെ പ്രതിയാണ് ആദർശ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രിവെന്റിവ് ഓഫീസർ രജിത് കൃഷ്ണ,സിവിൽ എക്സൈസ് ഓഫീസർ ദിബീഷ് , ജിഷ്ണു ശിവൻ, വിഷ്ണു വിനോദ്, ഡ്രൈവർ സിവിൽ എക്സൈസ് ഓഫീസർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഡ്രൈവർ സിവിൽ എക്സൈസ് ഓഫീസർ അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group