സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ചു; വീട്ടമ്മയുടെ പത്ത് പവൻ സ്വർണ്ണം തട്ടിയെടുത്ത പ്രതി പിടിയിൽ

Spread the love

സാമൂഹിക മാധ്യമം വഴി ബന്ധം സ്ഥാപിച്ച് വീട്ടമ്മയിൽ നിന്നും പത്തു പവൻ സ്വർണം തട്ടിയെടുത്ത പ്രതി പിടിയില്‍. നീലേശ്വരം സ്വദേശി ഷെനീർ കാട്ടിക്കുളത്തിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.

പണയം വെക്കാനെന്നു പറഞ്ഞ് സ്വർണം വാങ്ങിയശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. മൂന്ന് ദിവസത്തെ പരിചയത്തിന്റെ പുറത്താണ് വീട്ടമ്മ സ്വർണം കൈ മാറിയത്.

ഷാനു എൻ എല്‍ എന്ന വ്യാജ എഫ് ബി അക്കൗണ്ട് വഴിയാണ് ഇയാള്‍ വീട്ടമ്മയുമായി ബന്ധം സ്ഥാപിച്ചത് ശേഷം സ്വർണ്ണം തട്ടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group