
കോഴിക്കോട്: രാമനാട്ടുകരയിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ എട്ടു പേർക്ക് പരിക്ക്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
ഉംറ തീർത്ഥാടനത്തിന് ശേഷം കരിപ്പൂരിൽ വിമാനമിറങ്ങിയ കോഴിക്കോട് കാക്കൂർ സ്വദേശിയെ വിളിക്കാൻ പോയവാഹനമാണ് അപകടത്തിൽപെട്ടത്.
അമിത വേഗത്തിലെത്തിയ കാർ നിർത്തിയിട്ട ടൂറിസ്റ്റ് ബസ്സിൻ്റെ പിറകിൽ ഇടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മൂന്ന് പേരെ ഫറോക്ക് പേട്ടയിലെ സ്വകാര്യ ആശുപത്രിയിലും അഞ്ച് പേര് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇതിൽ രണ്ടു പേരുടെനില അതീവഗുരുതരമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group