
തിരൂർ: ടെക്സ്റ്റ് ബുക്കുകളിൽ ആര്യവത്കരണം നടന്നുകൊണ്ടിരിക്കുകയാണ്, അറബ് ആര്യ പാശ്ചാത്യവൽക്കരണം ആവിശ്യമില്ല, നമുക്ക് വേണ്ടത് ഇന്ത്യാവത്കരണമാണെന്ന് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ഫസൽ ഗഫൂർ. മലയാള ഭാഷക്കാണ് നമ്മൾ എപ്പോഴും പ്രാധാന്യം കൊടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. എം ഇ എസ് സ്കൂൾ എഡ്യൂക്കേഷൻ ബോർഡ്, എം ഇ എസ് സെൻട്രൽ സ്കൂൾ മലപ്പുറം തീരൂരിൽ സംഘടിപ്പിച്ച ടീച്ചേഴ്സ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപരിപഠനത്തിനു മറ്റുമായി മറ്റു ഭാഷകൾ പഠിക്കുന്നത് നല്ലതാണ്. ഉപരി പഠന സീറ്റുകൾ ഇന്ത്യയിൽ ഒഴിഞ്ഞു കിടക്കുമ്പോൾ ഉപരി പഠനത്തിനായി നമ്മുടെ കുട്ടികൾ വിദേശത്തക്ക് പോകുന്നുണ്ട്, അതിന്റെ പ്രയാസങ്ങൾ അവർ അനുഭവിക്കുന്നുമുണ്ട് അത് നമ്മൾ നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാലയങ്ങളോട് അനുബന്ധമായി നടത്തുന്ന ക്യാമ്പുകൾ പലതും കൂത്തരങ്ങുകളായി മാറുന്ന സമയത്ത് ഇങ്ങനെയുള്ള ക്യാമ്പുകളിൽ D J പോലുള്ള പരിപാടികൾ ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കണമെന്നും അദ്ധേഹം പറഞ്ഞു. ചരിത്രത്തിന്റെ ഏടുകൾ മാറ്റി മറിച്ചുകൊണ്ടരിക്കുകയാണ് . ഇന്ത്യൻ ഭാഷകളുടെ മാതാവ് ദ്രാവിഡതമിഴ് ഭാഷയാണ്. ചരിത്രപരമായി നോക്കുകയാണെങ്കിൽ മിത്തുകൾക്ക് പ്രാധാന്യമില്ലെങ്കിലും സഹോദര്യo നിലനിർത്താൻ അവ നല്ലതാണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group