play-sharp-fill
കേരളത്തിൽ ബി.ജെ.പിയ്ക്ക് വളം വച്ചു നൽകുന്നത് സി.പി.എം തന്നെ: അമ്പലത്തിൽ പോയ ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു; മറ്റു മതങ്ങളിൽപ്പെട്ടവർക്കെതിരെ എന്ത് നടപടിയെന്ന് ബി.ജെ.പിയും ആർ.എസ്.എസും

കേരളത്തിൽ ബി.ജെ.പിയ്ക്ക് വളം വച്ചു നൽകുന്നത് സി.പി.എം തന്നെ: അമ്പലത്തിൽ പോയ ലോക്കൽ സെക്രട്ടറിയെ പാർട്ടിയിൽ നിന്നും സസ്‌പെന്റ് ചെയ്തു; മറ്റു മതങ്ങളിൽപ്പെട്ടവർക്കെതിരെ എന്ത് നടപടിയെന്ന് ബി.ജെ.പിയും ആർ.എസ്.എസും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പിയെ പരമാവധി വളർത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത രീതിയിലാണ് സംസ്ഥാനത്ത് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ. മറ്റു മതങ്ങളിൽപ്പെട്ട പാർട്ടി പ്രവർത്തകർക്ക് പാർട്ടിയുടെ യാതൊരു അനുമതിയുമില്ലാതെ സ്വന്തം വിശ്വാസം പുലർത്താൻ സാധിക്കുമ്പോൾ ഹിന്ദുക്കൾക്ക് മാത്രം വിലക്ക് നേരിടേണ്ടി വരുന്നു എന്നാണ് ബി.ജെ.പിയുടെ പ്രചാരണം. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് ഇപ്പോൾ തിരുവനന്തപുരത്തു നിന്നും പുറത്തു വരുന്ന വാർത്തകൾ.
അനുമതി വാങ്ങാതെ ക്ഷേത്രദർശനത്തിന് പോയതിന് സിപിഎം ലോക്കൽ സെക്രട്ടറിയെ സസ്പെൻഡ് ചെയ്തതാണ് ഇപ്പോൾ ബി.ജെ.പി ആയുധമാക്കിയിരിക്കുന്നത്. വെള്ളറട ലോക്കൽ സെക്രട്ടറി പി കെ ബേബിയെയാണ് പാർട്ടി അംഗത്വത്തിൽ നിന്ന് ആറുമാസത്തേക്ക് ഏരിയാകമ്മിറ്റി സസ്പെൻഡ് ചെയ്തത്.

ബേബിയും മറ്റൊരു ലോക്കൽ കമ്മിറ്റി അംഗവും സുഹൃത്തുക്കളുമൊത്ത് കൊല്ലൂർ മൂകാംബിക ദേവീക്ഷേത്രത്തിലേക്ക് തീർത്ഥയാത്ര നടത്തിയിരുന്നു. ഇതിനാണ് ലോക്കൽ സെക്രട്ടറിക്കൈതിരെ സിപിഎം നടപടിയെടുത്തത്.
കഴിഞ്ഞ മാസമാണ് ബേബി മൂകാംബികയിൽ തൊഴാൻ പോയത്. സുഹൃത്തുക്കളായ വെള്ളറട വാർഡ് മെംബർ പ്രദീപ്. പാർട്ടി അംഗവും അഭിഭാഷകനുമായ അരുൺ, തുടങ്ങിയവരാണ് ബേബിക്കൊപ്പം മൂകാംബികയിൽ പോയത്.മേൽഘടകത്തെ അറിയിക്കാതെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആൾ രണ്ടു ദിവസം മാറി നിന്നതിനാണ് സസ്‌പെൻഷനെന്നാണ് പാർട്ടിയുടെ വിശദീകരണം. എന്നാൽ ഇതിനെപ്പറ്റി യാതൊരു വിശദീകരണവും ചോദിക്കാതെയായിരുന്നു സസ്‌പെൻഷനെന്നും പറയപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മൂകാംബികയിൽ പോയതിനല്ല സംഘടനാപരമായ ചർച്ചകളുടെ ഭാഗമായാണ് സസ്‌പെൻഷനെന്നാണ് വെള്ളറട ഏരിയ സെക്രട്ടറി ഡി.കെ ശശിയുടെ വാദം. എന്തായാലും തൊഴാൻ പോകുന്നതിനു മുൻപും പാർട്ടിയുടെ അനുവാദം വേണമെന്ന് ചൂണ്ടിക്കാട്ടി ലോക്കൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്തത് വിവാദമായിരിക്കുകയാണ്. മറ്റേതെങ്കിലും മതത്തിൽ പെട്ടവരാണെങ്കിൽ ഇങ്ങനെ ചെയ്യുമോ എന്നാണ് ബിജെപി ഇപ്പോൾ ഉയർത്തുന്ന വാദം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎമ്മിന്റെ ഏക എം.പി എ.എം ആരിഫ് നോമ്പ് മുറിച്ചതും, നിസ്‌കരിച്ചതും അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ബിജെപി സിപിഎമ്മിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിഷയത്തിൽ ഹിന്ദുക്കൾ പാർട്ടിയ്ക്ക് എതിരായതിനു പിന്നാലെയാണ് ഇപ്പോൾ ബിജെപി സിപിഎം ഹിന്ദുവിരുദ്ധ പാർട്ടിയാണെന്ന് വരുത്താൻ ശ്രമിക്കുന്നത്. സിപിഎമ്മിന്റെ വോട്ട് ബാങ്ക് ആയ ഹിന്ദു വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാണ് ഇപ്പോൾ ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമവും.