അമേരിക്കയില്‍ ഇന്ത്യൻ ദന്ത ഡോക്‌ടര്‍ കൊല്ലപ്പെട്ടു; അജ്ഞാതൻ വെടിവെച്ചത് ഗ്യാസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ

Spread the love

കല്ലാസ്: അമേരിക്കയിലെ ദല്ലാസില്‍ ഇന്ത്യൻ ദന്ത ഡോക്‌ടറെ വെടിവച്ച്‌ കൊലപ്പെടുത്തി.

ഹൈദരാബാദ് സ്വദേശിയായ 27കാരൻ ചന്ദ്രശേഖറാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി ദല്ലാസിലെ ഗ്യാസ് സ്റ്റേഷനില്‍ പാർട് ടൈം ജോലി ചെയ്യുന്നതിനിടെ ഇവിടെയെത്തിയ അജ്ഞാതൻ ഇദ്ദേഹത്തെ വെടിവച്ച്‌ കൊലപ്പെടുത്തിയെന്നാണ് വിവരം.

ഹൈദരാബാദില്‍ നിന്ന് ഡെൻ്റല്‍ സർജറിയില്‍ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് ചന്ദ്രശേഖർ 2023 ല്‍ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് യുഎസിലേക്ക് കുടിയേറിയത്.
ആറ് മാസം മുൻപ് യുഎസില്‍ ഡെൻ്റല്‍ സർജറിയില്‍ മാസ്റ്റേർസ് ബിരുദം പൂർത്തിയാക്കിയ ഇദ്ദേഹം, ഇതേ മേഖലയില്‍ തൊഴിലിനായി ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ ഉപജീവനത്തിനായാണ് ഗ്യാസ് സ്റ്റേഷനില്‍ പാർട് ടൈം ജോലി ചെയ്തിരുന്നത്. യുവാവിൻ്റെ കുടുംബവുമായി സമ്പർക്കത്തിലാണെന്ന് ഹൂസ്റ്റണിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസ് അറിയിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.