
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഈയാഴ്ച കരൂരില്‍ എത്തും.
എന്നാല്‍, സന്ദർശനത്തിന് പൊലീസിന്‍റെ അനുമതി തേടുമോയെന്ന് വ്യക്തമല്ല.
അതേസമയം വിജയ്‍യുടെ അറസ്റ്റ് ആലോചനയില്‍ ഇല്ലെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കി. അപകടതിനുപിന്നാലെ കരൂരില്‍ നിന്ന് ഒളിച്ചോടിയെന്ന പഴികെട്ട വിജയ് ദുരന്തഭൂമിയിലേക്ക് ഉടൻ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അനുമതി തേടി പൊലീസിനെയോ മദ്രാസ് ഹൈക്കോടതിയേയോ സമീപിച്ചിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് രാഷ്ട്രീയ പാർട്ടിക്കളുടെയെല്ലാം ദേശീയ നേതാക്കള്‍ അടക്കം വന്നുപോയിട്ടും വിജയ് നീലങ്കരയിലെ വീട്ടില്‍ തുടരുന്നത് വിമർശിക്കപ്പെട്ടിരുന്നു. വിജയ്‍യുടെ നേതൃപാടവത്തെ അടക്കം കോടതി ചോദ്യം ചെയ്തടോടെയാണ് പെട്ടെന്നുള്ള നീക്കങ്ങള്‍.