
ന്യൂഡൽഹി: കോടതിയുടെ വെര്‍ച്വല്‍ വാദം കേള്‍ക്കാന്‍ പുകവലിച്ചും മദ്യപിച്ചും അടിവസ്‌ത്രം മാത്രം ധരിച്ചെത്തിയ യുവാവ് അറസ്റ്റില്‍. ശനിയാഴ്‌ചയാണ് സംഭവം. ഡല്‍ഹി ഗോകുല്‍പുരി സ്വദേശി മുഹമ്മദ് ഇമ്രാന്‍ (32) ആണ് അറസ്റ്റിലായത്. തീസ് ഹസാരി കോടതി റെക്കോർഡ് കീപ്പർ അൻഷുൽ സിംഗാളിന്‍റെ പരാതിയെത്തുടർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
ഗോകുല്‍പുരി സ്വദേശിയായ ഇമ്രാന്‍, സെപ്റ്റംബര്‍ 16നും 17നും നടന്ന ഓണ്‍ലൈന്‍ കോടതി നടപടികളില്‍ ”അകിബ് അഖ്ലാഖ്” എന്ന വ്യാജ പേരില്‍ ലോഗിന്‍ ചെയ്തുകയറി. അടിവസ്ത്രം മാത്രം ധരിച്ച് മദ്യപിച്ചും പുകവലിച്ചും ഇരിക്കുന്ന ഇയാള്‍ സെഷന്‍ തടസ്സപ്പെടുത്തി എന്ന് പൊലീസ് അറിയിച്ചു.
കോടതിയിലെ ജീവനക്കാരന്‍ അന്‍ഷുല്‍ സിംഘാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സെപ്റ്റംബര്‍ 22ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും സെഷനില്‍നിന്ന് പുറത്തുപോകാന്‍ ഇയാള്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതിയുടെ ഓണ്‍ലൈന്‍ സംവിധാനത്തെക്കുറിച്ച് പരിചയക്കാരില്‍ നിന്നാണ് വിവരം അറിഞ്ഞതെന്നും വെറും കൗതുകം കൊണ്ടാണ് പ്രവേശിച്ചതെന്നും ഇമ്രാന്‍ അന്വേഷണത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, സിം കാര്‍ഡ്, റൂട്ടര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
സെപ്റ്റംബർ 22 നാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. കവര്‍ച്ച, പിടിച്ചുപറി എന്നിങ്ങനെ അന്‍പതിലധികം കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, സെപ്‌റ്റംബര്‍ 16, 17 തിയതികളില്‍ കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സ് സെഷനുകളില്‍ അകിബ് അഖ്ലക് എന്ന പേരില്‍ ഒരു വ്യക്തി പങ്കെടുത്തിരുന്നു. ഇയാള്‍ അടിവസ്‌ത്രം മാത്രം ധരിച്ച് മദ്യപിച്ചും പുകവലിച്ചുമാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രത്യക്ഷപ്പെട്ടത്. പലതവണ പോകാന്‍ കോടതി പോകാന്‍ നിര്‍ദേശിച്ചിട്ടും ഇയാള്‍ കോണ്‍ഫറന്‍സില്‍ തന്നെ തുടരുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ രാജ ബന്തിയ പറഞ്ഞു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഐപി വിലാസങ്ങളുടെയും കോൾ ഡാറ്റ റെക്കോർഡുകളുടെയും അടിസ്ഥാനത്തില്‍ പ്രതി ഒന്നിലധികം വ്യാജ ഇമെയിൽ ഐഡികൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഇടയ്ക്കിടെ സ്ഥലങ്ങൾ മാറിയിട്ടുണ്ടെന്നും കണ്ടെത്തി. ഇത് ട്രാക്കിംഗ് ചെയ്യുന്നതിന് തടസമുണ്ടാക്കി.