
കോട്ടയം : കോട്ടയത്ത് ഇനി പൊതുസ്ഥലത്ത് മാലിന്യം തള്ളിയാല്‍ പണി വരും.ജില്ലാപഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി പനച്ചിക്കാട്ട് 37 ലക്ഷം രൂപ ചെലവിട്ട് സോളാർ വൈഫൈ ക്യാമറകൾ സ്ഥാപിക്കും. ജില്ലാപഞ്ചായത്ത് മെമ്പർ പി.കെ. വൈശാഖ് ഡിവിഷൻ ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. പരിപാലനച്ചുമതല ഗ്രാമപ്പഞ്ചായത്തിനാണ്.
24 മണിക്കൂർ സർവെയ്‌ലൻസ് സിസ്റ്റം പ്രവർത്തിക്കും. മോഷൻ സെൻസറോടുകൂടി രാത്രിയിലും വ്യക്തമായി ദൃശ്യങ്ങൾ ലഭ്യമാക്കുന്ന ഹൈ ഡെഫിനിഷൻ ബുള്ളറ്റ് ക്യാമറകളാണ് ഉപയോഗിക്കുക. ക്യാമറകൾക്ക് വൈഫൈ ഇന്റർനെറ്റ് കണക്ടിവിറ്റിയുണ്ടാകും.
ദൃശ്യങ്ങൾ പഞ്ചായത്തോഫീസിലെ മോണിറ്ററുകളിലും മെമ്പർമാരുടെ മൊബൈൽ ഫോണുകളിലും ഉടൻ ലഭ്യമാകും. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരിൽനിന്ന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫൈൻ ഈടാക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. നിർവഹണചുമതല വഹിക്കുന്നത് പൊതുമേഖലാ സ്ഥാപനമായ ‘കെൽ’ ആണ്

Whatsapp Group 1 | Whatsapp Group 2 |Telegram Group