
ഭരണങ്ങാനം:ളാലം ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചൂണ്ടച്ചേരി ആയുര്‍വേദ സെന്‍ററില്‍ എട്ടു ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന വനിതാ ഫിറ്റ്‌നസ് സെന്‍ററിന്‍റെ നിര്‍മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജെസി ജോര്‍ജ് നിര്‍വഹിച്ചു.
ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ളാലം ബ്ലോക്കിന്‍റെ കരുതല്‍ കൂടിയാണ് ഈ ഫിറ്റ്‌നസ് സെന്‍റര്‍. ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്‍റ് ബീനാ ടോമി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനന്ദ് ചെറുവള്ളില്‍, സോഫി സെബാസ്റ്റ്യന്‍, അനുമോള്‍ മാത്യു, സുധാ ഷാജി, ടോമി തുരുത്തിക്കര, ടോമി തെങ്ങുംപള്ളില്‍, സഖറിയാസ് ഐപ്പന്‍പറമ്ബില്‍കുന്നേല്‍, മാത്തുക്കുട്ടി വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group