
കോട്ടയം: കെ- സ്മാർട്ട് വഴി സംസ്ഥാനത്ത് ഇതുവരെ രണ്ടു ലക്ഷം കെട്ടിട നിർമാണ പെർമിറ്റുകള്‍ നൽകിയെന്നു തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ കെ. സ്മാർട്ടിലൂടെ അനായാസമാക്കി. ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത് പഴങ്കഥയായി.
ഒരു വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരമില്ലാത്ത ആദ്യ സംസ്ഥാനമായി മാറുമെന്നും മന്ത്രിയുടെ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ളോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. സി.കെ. ആശ എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോൺസൺ കൊട്ടുകാപ്പളളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എൻ.ബി. സ്മിത, ശ്രീകല ദിലീപ്, ടി.കെ. വാസുദേവൻ നായർ, ഷിജി വിൻസെന്‍റ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.കെ. സന്ധ്യ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സ്‌കറിയ വർക്കി, ശ്രുതി ദാസ്, സെലീനാമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ നയന ബിജു, അമൽ ഭാസ്‌കർ, കൈലാസ് നാഥ്, സുബിൻ മാത്യു, നളിനി രാധാകൃഷ്ണൻ, ജിഷ രാജപ്പൻ നായർ, തങ്കമ്മ വർഗീസ്, എൻ.വി. ടോമി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ജി. റെജി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ജി. ത്രിഗുണസെൻ, ടോമി പ്രാലടിയിൽ, സന്തോഷ് ചരിയംകുന്നേൽ, മാഞ്ഞൂർ മോഹൻകുമാർ, എന്നിവർ പങ്കെടുത്തു.