“തേളിന് രണ്ട് ഇറുക്കുന്ന കൈ ഉണ്ട്, വാലിന്റെ അറ്റത്ത് സൂചി പോലെ ഇരിക്കുന്നു” ; വീട്ടിലെത്തിയ തേളിനെ പറ്റി വിവരിച്ച് പൊൻകുന്നം ചെറുവള്ളി ഡി വി ജി എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ അനന്ത കൃഷ്ണൻ ; ഫേസ്ബുക്ക് പേജിലൂടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഈ വിവരണം പങ്കുവെച്ചതോടെ വൻ വൈറൽ

Spread the love

കോട്ടയം : പൊൻകുന്നം ചെറുവള്ളി ഡി വി ജി എല്‍ പി സ്‌കൂളിലെ സംയുക്ത ഡയറിയിലെ വിവരണം ഫേസ്ബുക്ക് പേജിലൂടെ പങ്ക് വച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

ഒന്നാം ക്ലാസ് വിദ്യാർത്ഥി എസ് എസ് അനന്ത കൃഷ്ണന്റെ വിവരണമാണ് മന്ത്രിയുടെ പോലും ശ്രദ്ധയിൽ പെട്ടത്.

വീട്ടില്‍ എത്തിയ തേളിനെ പറ്റി വിവരണം കുട്ടി തയ്യാറാക്കി ക്ലാസ് ടീച്ചറായ ടി.സി.രശ്മിയെ കാണിച്ചു. ടീച്ചർ കുട്ടികളുടെ ഡയറിക്കുറിപ്പുകള്‍ പങ്കുവെയ്ക്കുന്ന കുഞ്ഞു ഉലകം എന്ന ഗ്രൂപ്പില്‍ ഇത്പങ്കുവെച്ചു. ഇതാണ് മന്ത്രിയുടെശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ ഡയറി കുറിപ്പുകള്‍ വിദ്യാർത്ഥികള്‍ മാതാപിതാക്കളോടൊപ്പം ചേർന്ന് തയ്യാറാക്കുന്നതാണ് സംയുക്ത ഡയറി. ചേർത്തല കടക്കരപ്പള്ളി ഷിജാലയം വീട്ടില്‍ എസ്. എസ്. ഷിജു,ചെറുവള്ളി തയ്യില്‍ വീട്ടില്‍ ടി. ടി. അശ്വതിയുടെയും മകനാണ് അനന്ത കൃഷ്ണൻ.

‘ഇന്നലെ രാത്രി വീട്ടില്‍ ഒരു വലിയ തേള്‍ വന്നു. കറുത്ത നിറമായിരുന്നു. തേളിന് രണ്ട് ഇറുക്കുന്ന കൈ ഉണ്ട്. വാലിന്റെ അറ്റത്ത് സൂചി പോലെ ഇരിക്കുന്നു.’- എന്നാണ് കുട്ടിയുടെ രചനയിൽ ഉള്ളത്.

അനന്തകൃഷ്ണന്റെ കുറിപ്പ് ഇത്രയും വൈറലാകുമെന്ന് കരുതിയില്ലെന്ന് സ്‌കൂള്‍ പ്രഥാനാദ്ധ്യാപകൻ ആർ. രാജേഷ് പറഞ്ഞു.