ഡോക്ടർ കമലാ ഭാസ്കർ ജീവകാരുണ്യ പുരസ്കാരം നിഷാ സ്നേഹക്കൂടിന് ; ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം

Spread the love

കോട്ടയം : ഡോക്ടർ കമലാ ഭാസ്കർ ജീവകാരുണ്യ പുരസ്കാരം നിഷാ സ്നേഹക്കൂടിന്.

പ്രമുഖ സ്വാതന്ത്ര സമര സേനാനിയും തിരുവതാംകൂർ-കൊച്ചി പ്രജാ സഭയിൽ രണ്ട് പ്രാവശ്യം എംഎൽ എ യുമായിരുന്ന എ കെ ഭാസ്കറിൻ്റെ പത്നിയായിരുന്ന ഡോക്ടർ കമലാഭാസ്കറിൻ്റെ ഓർമ്മയ്ക്കായി തിരുവനന്തപുരം ഭാസ്കർ ഫൗണ്ടേഷൻ നല്കി വരുന്ന ഡോക്ടർ കമലാഭാസ്കർ ജീവകാരുണ്യ പുരസ്കാരമാണ് ഇത്തവണ നിഷ സ്നേഹക്കൂടിനെ തേടി എത്തിയിരിക്കുന്നത്.

സാമൂഹിക-ജീവകാരുണ്യ മേഖലയിലെ നിസ്തുല സേവനത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സ്ഥാപകയും,ജീവകാരുണ്യ പ്രവർത്തകയുമാണ് നിഷ സ്നേഹക്കൂട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത്തി അയ്യായിരം രൂപയും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഡോക്ടർ കമലാ ഭാസ്കറിൻ്റെ 28 മത് ചരമവാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ നിഷ സ്നേഹക്കൂടിന് സമ്മാനിച്ചു.