മികച്ച പ്രവര്‍ത്തനം കാഴ്‌ച വയ്ക്കുന്ന ഹൗസിങ്‌ സംഘങ്ങള്‍ക്കുള്ള സംസ്‌ഥാനതല അവാര്‍ഡ്‌ വൈക്കം സെന്‍ട്രല്‍ ഹൗസിംഗ്‌ സഹകരണ സംഘം നേടി.

Spread the love

വൈക്കം:സംസ്‌ഥാന സഹകരണ ഹൗസിങ്‌ ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ നിക്ഷേപ സാമ്പത്തിക സമാഹരണ ഇടപാടുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച വെച്ചിട്ടുള്ള ഹൗസിങ്‌ സംഘങ്ങള്‍ക്കുള്ള സംസ്‌ഥാനതല അവാര്‍ഡ്‌ വൈക്കം സെന്‍ട്രല്‍ ഹൗസിംഗ്‌ സഹകരണ സംഘം നേടി.

കേരള സ്‌റ്റേറ്റ്‌ ഹൗസിങ്‌ ഫെഡറേഷന്റെ എറണാകുളത്ത്‌ വച്ച്‌ നടന്ന യോഗത്തില്‍ ഫെഡറേഷന്‍ പ്രസിഡന്റ്‌ കെ.സി അബുവില്‍ നിന്നും സംഘം പ്രസിഡന്റ്‌ എസ്‌. ജ

യപ്രകാശും സെക്രട്ടറി ഝാന്‍സി വാസവനും ചേര്‍ന്ന്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. യോഗത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ മാമന്‍ കൊണ്ടൂര്‍, മാനേജിങ്‌ ഡയറക്‌ടര്‍.കെ. ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ. രാധാകൃഷ്‌ണന്‍, ഫെഡറേഷന്‍ ഡയറക്‌ടര്‍മാരായ വി. എ കരിം, ഇക്‌ബാല്‍ വലിയവീട്ടില്‍, എ. സുകുമാരന്‍ നായര്‍ , കെ.

എസ്‌ .മുഹമ്മദ്‌ ഇക്‌ബാല്‍, കെ .വി. സുധാകരന്‍, ജെ അലോഷ്യസ്‌ ,പി .ഇ ജോസ്‌ ,കെ. എ. നവാസ്‌, പി ഐ ലാസര്‍, തറയില്‍ കരുണാകരന്‍, എ. പ്രഭാകരന്‍ ,കെ സുശീല, ലിസി യാക്കോബ്‌ ,ചന്ദ്രിക .എസ്‌. എന്നിവര്‍ പ്രസംഗിച്ചു.