ഇല്ലിക്കല്‍കല്ല് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം മുന്നില്‍ കണ്ടുള്ള പ്രവർത്തനങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്ന് തലനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ആവശ്യപ്പെട്ടു: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു.

Spread the love

കോട്ടയം: തലനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങള്‍ വിജയകരമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.

ആരോഗ്യം, ഭവന നിർമാണം, ദാരിദ്ര്യ നിർമാർജനം തുടങ്ങിയ മേഖലകളില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ സാധാരണക്കാരുടെ ജീവിത സാഹചര്യങ്ങളില്‍ വലിയ മാറ്റമുണ്ടാക്കിയതായും അവർ കൂട്ടിച്ചേർത്തു. ഗ്രാമപഞ്ചായത്തിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

തലനാട് ഗവണ്‍മെൻറ് എല്‍.പി. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മലയോര മേഖലയുടെ വികസനത്തിനായി നടപ്പാക്കിയ പ്രവർത്തനങ്ങളും ഭാവി സാധ്യതകളുമാണ് പ്രധാന ചർച്ചാവിഷയങ്ങളായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലിക്കല്‍കല്ല് ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം മുന്നില്‍ കണ്ടുള്ള പ്രവർത്തനങ്ങള്‍ക്ക് മുൻഗണന നല്‍കണമെന്നും കർഷകർ നേരിടുന്ന വിളനാശം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നും ആവശ്യമുയർന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ പി. വർക്കി പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് സോളി ഷാജി, സ്ഥിരം സമിതി അധ്യക്ഷരായ വത്സമ്മ ഗോപിനാഥ്, രാഗിണി ശിവരാമൻ, ആശാ റിജു, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ഷാജി, സോണി ബിനീഷ്, ഷമീല ഹനീഫ, റോബിൻ ജോസഫ്, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്‌സണ്‍ ഷിനി മോഹൻ, ബി.ഡി.ഒ. എം. സാജൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനു ജോഷി, ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ ബിനീഷ് എന്നിവർ പങ്കെടുത്തു.