
മണർകാട്: പുതുപ്പള്ളി സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ നാലുമണിക്കാറ്റ് സമിതിയുടെ സഹകരണത്തോടെ നാലുമണിക്കാറ്റില്‍ സംഘടിപ്പിച്ച വയോജന ദിനാഘോഷത്തില്‍ നാടിന്‍റെ നാനാഭാഗത്തുനിന്നുമുള്ള വയോജനങ്ങള്‍ ഒത്തുചേർന്ന് പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കുവച്ചും പ്രകൃതി ഭംഗി ആസ്വദിച്ചും ആഹ്ലാദം പങ്കുവച്ചു.
പൊതുസമ്മേളനത്തില്‍ സൗഹൃദവേദി പ്രസിഡന്‍റ് ബസേലിയോസ് കോളജ് മുൻ പ്രിൻസിപ്പല്‍ ഡോ. കെ.പി. ജോയി അധ്യക്ഷത വഹിച്ചു. വെള്ളൂർ ട്രോപ്പിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയൻസ് ഡയറക്ടർ ഡോ. പുന്നൻ കുര്യൻ ഉദ്ഘാടനം ചെയ്തു. കുര്യൻ തോമസ് കരിമ്പനത്തറ മുഖ്യപ്രഭാഷണം നടത്തി.
തോമസ് ചെറിയാൻ, കോട്ടയം ബാബുരാജ്, ഐസക്ക് വട്ടവേലി, മൗനം തോമസ്, എ.ആർ സുരേന്ദ്രൻ, ഋഷി രാജൻ, എം.ആർ. ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റാണി വിനോദിന്‍റെ നേതൃത്വത്തില്‍ ജിനു കെ. പോള്‍, ലീലാഭായി, ശ്രീജിത്ത് ഗോപാലകൃ ഷ്ണൻ എന്നിവർ ചേർന്നൊരുക്കിയ പാട്ടുക്കൂട്ടത്തിന്‍റെ ഗാനസന്ധ്യയോടും നാടൻ വിഭവങ്ങളടങ്ങിയ സ്നേഹവിരുന്നോടും കൂടി ദിനാഘോഷം സമാപിച്ചു.