കഞ്ചാവും പണവും വാഗ്ദാനം ചെയ്തു; ഒഡീഷയിലെ സ്ഥലങ്ങള്‍ കാണിക്കാമെന്നും പറഞ്ഞു’; മലപ്പുറത്ത്‌ ലഹരിക്കടത്തിന് ഉപയോഗിക്കാൻ കുട്ടികളെ കടത്തിക്കൊണ്ടുപോയ മൂന്നുപേര്‍ പിടിയിൽ

Spread the love

 മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ലഹരിക്കടത്തിനായി കുട്ടികളെ കടത്തിക്കൊണ്ടു പോയി. സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു (22), കാറല്‍മണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

മൂന്ന് പ്രതികളുടെയും പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. സെപ്റ്റംബര്‍ 13 നും 23 നും ഇടയിലാണ് കുട്ടികളെ ഇവര്‍ കൊണ്ടുപോയത്. കേസിലെ ഒന്നാം പ്രതി ഷാനിദ് ഒളിവിലാണ്. പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നല്‍കാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങള്‍ കാണിച്ചു കൊടുക്കാമെന്നും പ്രലോഭിപ്പിച്ചുമാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പൊലീസ് പറയുന്നു.

പട്ടാമ്പിയിലെ വീട്ടില്‍ വച്ചും ഒറീസയില്‍ വച്ചും പ്രതികള്‍ കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആലിപ്പറമ്ബ് സ്വദേശിയായ 16 വയസ്സുകാരനാണ് പൊലീസില്‍ പരാതി നല്‍കിയത്. ഈ കുട്ടിയും സംഘത്തിന്‍റെ കയ്യില്‍ അകപ്പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group