കോഴിക്കോട് കുറ്റിക്കാട്ടൂരിൽ സ്‌കൂട്ടറിൽ ബസ് ഇടിച്ച് അപകടം ; വിദ്യാർഥിക്ക്‌ ദാരുണാന്ത്യം

Spread the love

കോഴിക്കോട് : കുറ്റിക്കാട്ടൂരിന് സമീപം സ്‌കൂട്ടറിൽ ബസ് ഇടിച്ച് വിദ്യാർഥി മരിച്ചു.

video
play-sharp-fill

വൈത്തിരി പൊഴുതന ആറാം മൈലിൽ സ്വദേശി നന്തി ദാറുസ്സലാം വിദ്യാർഥിയായ ഫർഹാൻ (18) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്.

പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനെ വെട്ടിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ സഞ്ചരിച്ച സ്‌കൂട്ടറിന് പുറകിൽ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ ഫർഹാൻ ബസ്സിനുള്ളിലേക്കും മറ്റൊരാൾ പുറത്തേക്കും തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫർഹാനെ ഉടൻതന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ബൈക്ക് ഓടിച്ച കുറ്റിക്കടവ് സ്വദേശി സഫീർ അലിക്കാണ് പരിക്കേറ്റത്.