
കൊല്ലം: തെന്മലയിൽ വയോധികയുടെ സ്വർണമാല പൊട്ടിച്ച് പ്രതി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്. റോഡിലൂടെ പാഞ്ഞ ആംബുലൻസിൻ്റെ ക്യാമറയിലാണ് ദൃശ്യം പതിഞ്ഞത്. ബുധനാഴ്ചയാണ് ഉറുകുന്ന് സ്വദേശി കമലയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചത്.
ബൈക്കിൽ എത്തിയ പ്രതി കമലയുടെ കടയിൽ കയറി ആക്രമണം നടത്തി കവർച്ച നടത്തുകയായിരുന്നു. പൊട്ടിയ മാലയുടെ കഷ്ണവുമായി കടന്ന പ്രതിയെ വയോധിക പിന്നാലെ ഓടി തടയാൻ ശ്രമിച്ചുവെങ്കിലും കാര്യമുണ്ടായില്ല. കമലയെ തളളി മാറ്റി പ്രതി ബൈക്കിൽ രക്ഷപ്പെട്ടു. തെന്മല പൊലീസ് പ്രതിക്കായി തെരച്ചിൽ തുടരുന്നു.