ശബരിമലയില്‍  യുവതി പ്രവേശനത്തില്‍ സർക്കാരിന്റെ നിലപാട് മാറ്റത്തിനെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്: ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും ബിന്ദു അമ്മിണി കുറ്റപ്പെടുത്തി.

Spread the love

പത്തനംതിട്ട: യുവതി പ്രവേശനത്തില്‍ സർക്കാരിന്റെ നിലപാട് മാറ്റത്തിനെതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി രംഗത്ത്. ഇടതുപക്ഷ പുരോഗമനവാദികളെ സർക്കാർ വഞ്ചിച്ചെന്ന് ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണി പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നും ബിന്ദു അമ്മിണി കുറ്റപ്പെടുത്തി. സർക്കാർ നിലപാട് മാറ്റാതെ സാധാരണ ജനങ്ങള്‍ വളരെ പരിഹാസത്തോട് കൂടിയാണ് കാണുന്നത്. ആർക്കുവേണ്ടിയാണ് ഇത്തരം നിലപാട് മാറ്റുന്നത് എന്ന് മനസിലാവുന്നില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു. യുവതി പ്രവേശനത്തില്‍ സർക്കാരിന്റെ നിലപാട് മാറ്റത്തിനെതിരെ പ്രതികരിക്കുകയായിരുന്നു ബിന്ദു അമ്മിണി.

നൂറ്റാണ്ടുകളായി രൂപപ്പെട്ടുവന്ന കേരളത്തിന്റെ ഒരു നവോത്ഥാനമൂല്യമുണ്ട്, ആ നവോത്ഥാനമൂല്യത്തെ ഒക്കെത്തന്നെ കാറ്റില്‍ പറത്തിക്കൊണ്ട്, കോടതിവിധികളും ഒക്കെ കാറ്റില്‍ പറത്തിക്കൊണ്ട് ഞങ്ങള്‍ വിശ്വാസം സംരക്ഷിക്കും, ഞങ്ങള്‍ ആചാരം സംരക്ഷിക്കും, ഞങ്ങള്‍ ഇത്തരം പിന്തിരിപ്പൻമ്മാരെ പിന്തുണയ്ക്കും എന്ന് പറയുന്ന തരത്തിലുള്ള നിലപാടാണ് ഇപ്പോള്‍ സർക്കാരിന്റെ ഭാഗത്തുനിന്നും വന്നത് എന്ന് പറയേണ്ടി വരുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

ഇടതുപക്ഷത്തോട് ചേർന്നുനില്‍ക്കുന്ന മുഴുവൻ ആളുകളെയും വഞ്ചിച്ചുകൊണ്ടാണ് ഇത്തരത്തില്‍ ഞങ്ങള്‍ ആചാരം സംരക്ഷിച്ച്‌ കൊണ്ടുപോകുമെന്നുള്ള ഒരു ഉറപ്പ് കൊടുത്ത്, അത്തരം ഒരു സംഗമം നടത്തി മുന്നോട്ട് പോകുന്നത്. അത് വഞ്ചനയാണ്. ഇരട്ടത്താപ്പാണ്. അതിന് വലിയ വിലകൊടുക്കേണ്ടിവരുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമപരമായി നിലനില്‍ക്കുന്ന അവകാശം, എന്തിന് സുപ്രിംകോടതിയുടെ വരെ പ്രഖ്യാപനം ഉണ്ടാക്കുകയും മുഖ്യമന്ത്രിയടക്കമുള്ള ആളുകള്‍ അതിനെ പിന്തുണയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് എന്നെ പോലെയുള്ള ആളുകള്‍ ശബരിമലയിലേക്ക് പോയത്. അപ്പോള്‍ അതില്‍ നിന്ന് പിന്മാറുന്നു എന്ന പറയുന്നത് നമ്മുക്ക് അതിനെ ഒരു തരത്തിലും ന്യായികരിക്കാൻ പറ്റുന്ന ഒന്നല്ല. ഒരു പുരോഗമന സർക്കാരിന്റെ ഭാഗത്തുനിന്നും അല്ലെങ്കില്‍ ഇത്തരത്തില്‍ ഒരു ഇടതുപക്ഷ പാർട്ടിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കുന്നതല്ലെന്ന് അവർ പറഞ്ഞു.

ബിജെപി പോലും ഭാവിയില്‍ നിലപാട് മറ്റും. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന നിപാടിലേക്ക് എത്തുകയും ചെയ്യാൻ അധികം ദൂരമില്ല. അങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ്, സിപിഎം ഞങ്ങള്‍ ആചാരങ്ങള്‍ സംരക്ഷിക്കും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് ചില മത നേതാക്കൻമ്മാർക്ക് വാക്ക് കൊടുത്തിരിക്കുന്നത്. ഇതിന് പ്രത്യാഘാതമുണ്ടാക്കും. ഞാൻ മുഖ്യമന്ത്രിക്ക് മെയില്‍ അയച്ചിരുന്നു അതുപോലെ ഒരു ഓപ്പണ്‍ ലെറ്റർ ഫേസ്ബുക്കിലൂടെ പബ്ലിഷ് ചെയ്തിരുന്നു. പക്ഷെ അതിന് ഒരു മറുപടിയും ലഭിച്ചിട്ടില്ല, പക്ഷെ മന്ത്രി വി എൻ വാസവൻ പരസ്യമായി ഒരു പ്രസ്താവന നടത്തികൊണ്ട് ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ല എന്ന് പറഞ്ഞു. അപ്പൊ എന്റെ കത്തിന് ഓപ്പണായി തന്നെ മറുപടി പറഞ്ഞതായിട്ടാണ് ഞാൻ കണക്കാക്കുന്നത്. ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ല എന്ന് പറയുന്നത് ബിന്ദു അമ്മിണിയെ പങ്കെടുപ്പിക്കില്ല എന്നുള്ളതല്ല. സ്ത്രീകളെ പങ്കെടുപ്പിക്കില്ല എന്നുതന്നെയാണ്. ഈ പ്രായത്തില്‍പ്പെട്ട സ്ത്രീകളെ പങ്കെടുപ്പിക്കില്ല എന്ന് ചില ആളുകള്‍ക്ക് ഉറപ്പ് നല്കുകയാണ്. അതുകൊണ്ട് ഞങ്ങളുടെ തുല്യതയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. – ബിന്ദു അമ്മിണി പറയുന്നു.

പുരോഗമനമെന്ന് ആവശ്യപ്പെടുന്ന ആളുകളാണ് പറയുന്നത് നിങ്ങള്‍ ഇമ്ബ്യുർ ആണെന്ന്. ഇമ്ബ്യുർ ആണെന്ന്പറയുന്ന ആ കുട്ടത്തില്‍ ആണ് മന്ത്രി വസവനും, എന്തിന് ഇപ്പോള്‍ മുഖ്യമന്ത്രി പോലും ഉള്ളതെന്ന് പറയേണ്ടിവരും. ഞങ്ങള്‍ ആരോടാണ് പറയേണ്ടത് ? നമ്മള്‍ ആരില്‍ പ്രതീക്ഷ അർപ്പിക്കും ? അതൊരു വലിയ ചോദ്യമായി മുന്നോട്ടുവരിക തന്നെ ചെയ്യും. എന്നെ വലിയ രീതിയില്‍ ആക്രമിക്കുകയും, വീട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സമയത്ത് എന്നെ സിപിഐഎം സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡിവൈഎഫ്‌ഐയുടെ ആളുകള്‍ ഒക്കെ തന്നെ ആ സമയത്ത് എനിക്ക് ഒരർത്ഥത്തില്‍ സംരക്ഷണം തന്നിട്ടുണ്ട്, ഇല്ലെന്ന് പറയുന്നില്ല. പക്ഷെ അത് എന്തെങ്കിലും തരത്തില്‍ മുൻ ധാരണ പ്രകാരമോ, ഞാൻ പോകുന്നതിന് മുൻപേ തന്ന വാഗ്ദാനമോ ഒന്നുമല്ല. ഞാൻ ഭീകരമായി അക്രമിക്കപെടുന്ന സമയത്ത് അവർ ഏത് മറ്റുള്ള കാര്യങ്ങള്‍ക്ക് നല്‍കുന്നത് പോലെയുള്ള ഒരു പരിഗണന, അല്ലെങ്കില്‍ ഒരു സംരക്ഷണമായിട്ട് മാത്രമേ കണക്കാക്കുന്നുള്ളു. ആ സമയത്തെ മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ ഭയങ്കരമായി നമ്മളെ ബലപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ പിന്നിട്ട് അത് കണ്ടില്ലെന്ന് ബിന്ദു അമ്മിണി പറഞ്ഞു.

സർക്കാരിനോടും മുഖ്യമന്ത്രിയോടും എനിക്ക് പറയാൻ ഉള്ളത് പുരോഗമന മൂല്യങ്ങള്‍ കൈയൊഴിയുന്നത് നല്ലതിനല്ല എന്ന് തന്നെയാണ്. ആദ്യ കമ്മ്യൂണിസ്ററ് സർക്കാർ സ്വീകരിച്ചിരുന്ന ഒരു പാതയുണ്ട്, അവർ ഒരിക്കലും അധികാരത്തിന് വേണ്ടി കോംപ്രമൈസ് ചെയ്യാൻ തയ്യാറായില്ല, അവർ അധികാരം സാക്രിഫൈസ് ചെയ്തുകൊണ്ട് നിലപാടിനെ ഉയർത്തിപിടിച്ചവരാണ്. അത്തരത്തില്‍ നിലപാടുകള്‍ ഉയർത്തി പിടിച്ചുകൊണ്ട്, തുല്യത ഉയർത്തി പിടിച്ചുകൊണ്ട് നവോഥാന മൂല്യങ്ങള്‍ ഉയർത്തി പിടിച്ചുകൊണ്ട് മുന്നോട്ട് പോകുന്ന ഒരു നിലപാടാണ് കേരള മുഖ്യമന്ത്രിയില്‍ നിന്നും കേരളത്തിലെ കമ്മ്യൂണിസ്ററ് പാർട്ടിയില്‍ നിന്നും എന്നെ പോലെയുള്ള ആളുകള്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴും പ്രതീക്ഷ വറ്റിയിട്ടില്ല, ഇനി അത്തരം നിലപട് കൈയൊഴിക്കയാണെങ്കില്‍ ചരിത്രം ഇവരെ ചോദ്യം ചെയുക തന്നെ ചെയ്യുമെന്ന് ബിന്ദു അമ്മിണി കൂട്ടിച്ചേർത്തു.