സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റു ; ചികിത്സ യിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Spread the love

ആലപ്പുഴ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

നീർക്കുന്നം വെള്ളംതെങ്ങിൽ അബ്ദുൾ സലാമിൻ്റെ മകൻ സഹിലാണ് മരിച്ചത്.8 വയസായിരുന്നു.

വെള്ളിയാഴ്ച ഉച്ചക്ക് ദേശീയ പാതയിൽ പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിലായിരുന്നു അപകടം.ബന്ധുവായ ഐഷക്കൊപ്പം സൈക്കിളിൽ പോകുമ്പോൾ നിയന്ത്രണം തെറ്റിയ കാറിടിച്ചാണ് അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് സഹിൽ മരിച്ചത്.പുന്നപ്ര ഗവ.ജെ ബി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.