
കോട്ടയം: എയ്‌ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തില്‍ പ്രതിഷേധം അറിയിച്ച് ഓർത്തഡോക്‌സ് സഭയും രംഗത്തെത്തി.
സ്കൂളുകള്‍ പ്രതിസന്ധിയിലെന്നാണ് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്കോറോസ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു. സർക്കാർ പറഞ്ഞ സീറ്റുകള്‍ ഭിന്നശേഷിക്കാർക്ക് വേണ്ടി ഒഴിച്ചിട്ടിട്ടുണ്ട്.
നിർദേശങ്ങള്‍ നടപ്പിലാക്കാനുളള ഉത്തരവാദിത്വവും സർക്കാരിനുണ്ട്. ഭിന്നശേഷി നിയമനങ്ങള്‍ നടത്താൻ പരസ്യം കൊടുക്കുന്നുണ്ട്. പല വിഷയങ്ങളിലേക്കും ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളെ കിട്ടുന്നില്ലെന്നും കോട്ടയം ഭദ്രാസനാധിപൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെയും അദ്ദേഹം വിമർശനമുയർത്തി. വിദ്യാഭ്യാസ മന്ത്രി നടത്തുന്ന പ്രസ്താവനകള്‍ യാഥാർത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഈ വിഷയത്തെ ക്രൈസ്തവ സഭകള്‍ രാഷ്ട്രീയമായി കാണുന്നില്ല.
ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് സമരമുറയും അല്ല. മന്ത്രിയുടെ പ്രസ്താവനകളില്‍ ഭീഷണിയുടെ സ്വരമാണെന്നും അതെന്തിനാണന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.