
സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ് തുടങ്ങിയ ആറ് കേന്ദ്ര സേനകളിൽ സബ് ഇൻസ്പെക്ടർ ആകാൻ ബിരുദധാരികൾക്ക് അവസരം. ആകെ 3073 ഒഴിവ്. സ്റ്റാഫ് സിലക്ഷൻ കമ്മിഷൻ നടത്തുന്ന നിയമനത്തിന് ഒക്ടോബർ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ് -1294), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ് – 1029 ), ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് ഫോഴ്സ് (ഐടിബിപി- 233), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ് – 223), ഡൽഹി പോലീസ് (212), സഹാസ്ത്ര സീമ ബെൽ (എസ്എസ്ബി – 82) ഇങ്ങനെയാണ് വിവിധ സേനകളിലെ ഒഴിവുകൾ. എല്ലാ സേനകളിലും നിശ്ചിത എണ്ണം ഒഴിവുകൾ വനിതകൾക്ക് മാത്രമുള്ളതാണ്. പിന്നോക്ക/സാമ്പത്തിക പിന്നോക്ക/പട്ടിക വിഭാഗ/സംവരണ മാനദണ്ഡങ്ങൾ നിയമനങ്ങളിൽ പാലിക്കും.
അംഗീകൃത സർവകലാശാല ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായം 01-8-2025 തീയതി കണക്കാക്കി 20നും 25 വയസ്സിനുമിടയിൽ. പിന്നോക്ക/പട്ടിക വിഭാഗം ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ യഥാക്രമം മൂന്ന്/അഞ്ചു വയസ്സിളവുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധവകൾ, വിവാഹമോചിതരായ/ നിയമപരമായി വേർപിരിഞ്ഞ് പുനർവിവാഹം ചെയ്തിട്ടില്ലാത്ത വനിതകൾ എന്നിവർക്ക് 35 വയസ്സുവരെയും ഇതിൽ പട്ടിക വിഭാഗക്കാർക്ക് 40 വയസ്സുവരെയും അപേക്ഷിക്കാം. സ്ഥിരം തസ്തികയിൽ മൂന്നു വർഷത്തെ തുടർച്ചയായ സേവനം നടത്തിയ വകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് 30 വയസ്സുവരെയും ഇതിൽ പിന്നോക്കക്കാർക്ക് 33 വയസ്സുവരെയും പട്ടിക വിഭാഗക്കാർക്ക് 35 വയസ്സുവരെയും അർഹതയുണ്ട്. വിമുക്തഭടന്മാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. ഇന്ത്യൻ പൗരന്മാരായിരിക്കണം