
തിരുവാർപ്പ് : ഈ വർഷത്തെ മലരിക്കലിലെ ആമ്പൽ കാഴ്ചകൾ അവസാനിക്കുന്നു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളം വറ്റിക്കാൻ താമസം നേരിട്ടാൽ കുറച്ചു ദിവസങ്ങൾ കൂടി ആമ്പലുകൾ കാണാം. അതിനു ശേഷം മലരിക്കലിലെ പാടങ്ങളിൽ പുഞ്ചക്കൃഷിക്കാലമാകും.
മലരിക്കൽ പാടത്തെ ആമ്പൽ വസന്തം പടിയിറങ്ങുമ്പോൾ കണ്ടെത്തിയത് വൻ പ്ലാസ്റ്റിക് ശേഖരം. സഞ്ചാരികൾ ഉപേക്ഷിച്ച പ്ലാസ്റ്റിക് വസ്തുക്കൾ കൃഷിയിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിക്കിടക്കുന്നു. ഗ്രാമത്തിന്റെ പ്രധാന ജലസ്രോതസ്സായ മീനച്ചിലാർ, വേമ്പനാട്ട് കായലിലേക്ക് പ്രവേശിക്കുന്നത് കാഞ്ഞിരം പ്രദേശത്താണ്.
ജലാശയത്തിന്റെ ഉദ്‌ഭവംമുതൽ ഒഴുകിയെത്തുന്ന മാലിന്യം കാഞ്ഞിരം പ്രദേശത്താണ് അടിയുന്നത്. ഇത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ജലം മലിനമാക്കുന്നു. ഇത് കൂടാതെയാണ് വിനോദസഞ്ചാരികൾ കൊണ്ടിടുന്ന പ്ലാസ്റ്റിക്. മഴക്കാല ദുരനുഭവങ്ങൾ ഓരോ വർഷവും കൂടിവരുകയാണെന്ന് ഗ്രാമീണർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യാത്രികർക്ക് ബോട്ടും വാഹന പാർക്കിങ് സൗകര്യവും ഭക്ഷണവും പാനീയങ്ങളും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകുന്നത് പ്രദേശത്തെ ജനങ്ങളാണ്. സഞ്ചാരികൾ ഇൗ പ്രദേശത്തെ ശുചിയായി സൂക്ഷിക്കണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്.