`മലയാളം വാനോളം, ലാല്‍സലാം’: മോഹൻലാലിന് നാടിന്‍റെ ആദരം ഇന്ന്; ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും; പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

Spread the love

തിരുവനന്തപുരം: ദാദാസാഹേബ് ഫാല്‍ക്കേ പുരസ്കാരം നേടിയ മോഹൻലാലിന് നാടിന്‍റെ ആദരം.

മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി ഇന്ന് തലസ്ഥാനത്ത് നടക്കും. ‘മലയാളം വാനോളം ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച്‌ നടക്കും.

ഇന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖരും പരിപാടിയില്‍ പങ്കെടുക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിപാടിയില്‍ പൊതു ജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുക്കും.