കണ്ണുനോക്കി രോഗം തിരിച്ചറിയാം ; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്!

Spread the love

കണ്ണുകള്‍ വെറും കാഴ്ചയ്ക്കായുള്ളവ മാത്രമല്ല, ശരീരത്തിന്റെ സമഗ്ര ആരോഗ്യമെങ്ങനെയെന്നതിനെ സൂചിപ്പിക്കുന്ന പ്രധാന അവയവവുമാണ്. കണ്ണുകളുടെ നിലയില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കസൂചനകളായി കാണപ്പെടാം. അതുകൊണ്ട് തന്നെ സ്ഥിരമായി കണ്ണ് പരിശോധന നടത്തുന്നത് ദൃശ്യശക്തി സംരക്ഷിക്കുന്നതിനൊപ്പം, ശരീരത്തിലെ മറ്റ് രോഗങ്ങളും നേരത്തേ കണ്ടെത്താന്‍ സഹായകമാണ്.

കണ്ണുകളുടെ ചുവന്ന നിറം
ഉറക്കക്കുറവ്, ക്ഷീണം, അണുബാധ, അലർജി, സമ്മർദം, വരള്‍ച്ച, ഉയർന്ന രക്തസമ്മർദം, പ്രമേഹം എന്നിവ മൂലം കണ്ണുകള്‍ ചുവക്കാറുണ്ട്.

കണ്ണുകളുടെ മഞ്ഞ നിറം
കരള്‍ രോഗം, പിത്താശയ പ്രശ്നങ്ങള്‍, പാൻക്രിയാസ് സംബന്ധമായ പ്രശ്നങ്ങള്‍, രക്തസംബന്ധമായ രോഗങ്ങള്‍, മരുന്നുകളുടെ പ്രതികൂല ഫലങ്ങള്‍ എന്നിവയുടെ ലക്ഷണമാണ് കണ്ണിലെ മഞ്ഞ നിറം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണുകളിലെ വീക്കം
ഉറക്കക്കുറവ്, അലർജി, വെളളം അധികമായി അടിഞ്ഞുകൂടുക, വൃക്ക രോഗങ്ങള്‍, തൈറോയ്ഡ് പ്രശ്നങ്ങള്‍, കണ്ണിലെ അണുബാധ എന്നിവ മൂലം വീക്കമുണ്ടാകും.

കണ്ണ് പെട്ടെന്നു മങ്ങുന്ന അവസ്ഥ
തിമിരം, പ്രമേഹം, കണ്ണിലെ സമ്മർദം കൂടുക, കോർണിയയിലെ അണുബാധ / പരുക്ക്, മാകുലർ ഡിജെനറേഷൻ എന്നിവ മൂലം കാഴ്ച മങ്ങും.

കണ്ണിനടിയിലെ കറുപ്പ്
ഉറക്കക്കുറവ്, അമിതമായ സമർദ്ദം, മാനസിക വിഷമം, വിളർച്ച, അലർജി, ജനിതക കാരണങ്ങള്‍, ജീവിതശൈലി കാരണങ്ങള്‍ എന്നിവ മൂലം കണ്ണിനടിയില്‍ കറുപ്പ് നിറം പ്രത്യക്ഷപ്പെടാം.

കണ്ണുകള്‍ വരണ്ടുപോകുന്നത്
കണ്ണുനീർ കുറയുന്നത്, അമിത സ്ക്രീൻ സമയം, അലർജി ‌/ മരുന്നുകള്‍, പരിസ്ഥിതി കാരണങ്ങള്‍ എന്നിവ മൂലമാണ് കണ്ണില്‍ വരള്‍ച്ച അനുഭവപ്പെടുന്നത്.

കണ്ണിലെ ചെറിയ തുടിപ്പ്
ക്ഷീണം, മാനസിക സമർദം, കാഫീൻ / മദ്യപാനം, കണ്ണിലെ വരണ്ട അവസ്ഥ, വിറ്റാമിൻ / മിനറല്‍ കുറവ്, അലർജി എന്നിവ മൂലം കണ്ണ് തുടിക്കും.

കണ്ണുകളില്‍ സ്ഥിരമായി വെളളം നിറയുന്നത്
അലർജി, അണുബാധ, ഡ്രൈ ഐ, കോർണിയയിലെ പ്രശ്നം, കണ്ണുനീർ പുറത്ത് പോകാതെ കണ്ണില്‍ തന്നെ നിറയുക എന്നിവയാണ് കണ്ണില്‍ വെള്ളം നിറയുന്നതിന്‍റെ കാരണങ്ങള്‍.