
കോട്ടയം : ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ ബാങ്ക് ജീവനക്കാരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലാ പോലീസ് വിവിധ ബാങ്കുകളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് 01-10-2025 തീയതി കോട്ടയം പോലീസ് ക്ലബ്ബിൽ വച്ച് ജില്ലാതല മീറ്റിംഗ് സംഘടിപ്പിച്ചു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഐപിഎസ് മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.
അഡീഷണൽ എസ്പി വിശ്വനാഥൻ എ. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിആർബി ഡി.വൈ.എസ്പി. ജ്യോതി കുമാർ പി ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി അനിൽകുമാർ വി.എസ് എസ്ബിഐ കോട്ടയം ലീഡ് ബാങ്ക് അസി. മാനേജർ
അനിൽ ദേവസ്യ എന്നിവർ പങ്കെടുത്തു.
കോട്ടയം ജില്ലാ പോലീസ് സൈബർ വിഭാഗം ക്ലാസുകൾക്ക് നേതൃത്വം നൽകി.