
കട്ടപ്പന : മാതാപിതാക്കളെ തെറി പറഞ്ഞതിന്റെ ദേഷ്യത്തിൽ ഉടുമ്പും ചോലയിൽ സഹോദരി ഭർത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ തെളിവിൻ്റെ തുമ്പുപോലുമില്ലാതിരുന്നിട്ടും പ്രതിയെ മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തത് പൊലീസിൻ്റെ അന്വേഷണ മികവ് തന്നെ
കാരിത്തോട്, കൈലാസ നാട്, മുണ്ടകത്തറപ്പേൽ പി.നാഗരാജ് (ചിന്ന തമ്പി 33) ആണ് അറസ്റ്റിലായത്.
ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. ഇയാൾ പ്രതിയായ നാഗരാജിന്റെ സഹോദരി ഭർത്താവാണ്,

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതക ശേഷം നാട്ടുകാരുടെയും വീട്ടുകാരുടെയും കണ്ണിൽ പൊടിയിട്ട് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനും സംസ്കരിക്കാനും പോലീസിന്റെ കൂടെ നിന്ന പ്രതിയെ കൊലപാതകം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസിന്റെ നിർദേശനുസരണം കട്ടപ്പന ഡി വൈ എസ് പി. വി.എ.നിഷാദ്മോന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ മാരായ അനൂപ്മോൻ, ജർലിൻ.വി.സ്കറിയ, റ്റി. സി. മുരുകൻ, എസ്.ഐമാരായ മഹേഷ്, ദിജു ജോസഫ് എ.എസ്.ഐ. അൻഷദ് ഖാൻ,സുബൈർ, എസ്.സി.പി.ഒമാരായ അഭിലാഷ്,
എം.പ്രദീപ്, സിജോ ജോസഫ്, ശ്രീജിത്, സുജിത്, സുജുരാജ്, അനീഷ്,, സുബിൻ, ദീപക്, അനു അയ്യപ്പൻ, സലിൽ.
സി പി ഒ മാരായ രഞ്ജിത്ത്, അനീഷ് സിജോമോൻ, സിന്ധുമോൾ, എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.