play-sharp-fill
ഖാദർ കമ്മറ്റി റിപ്പോർട്ട് പിൻവലിക്കണം: ജോസ് കെ മാണി

ഖാദർ കമ്മറ്റി റിപ്പോർട്ട് പിൻവലിക്കണം: ജോസ് കെ മാണി

കോട്ടയം : കോട്ടയം ഖാദർ കമ്മറ്റി റിപ്പോർട്ട് അപൂർവമാണെന്നും വിദ്യാഭ്യാസ മേഖല കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കരുത് എന്നും,  അന്തിമ റിപ്പോർട്ട് വരുന്നതിനു മുമ്പേ നടപടി കൈക്കൊള്ളുന്നത് അപക്വവും വിവേകശൂന്യവും ആണെന്ന് ശ്രീ ജോസ് കെ മാണി എംപി പറഞ്ഞു കെ എസ് സി എം സംസ്ഥാന കമ്മിറ്റി കോട്ടയത്ത് സംഘടിപ്പിച്ച കാദർ കമ്മിറ്റി റിപ്പോർട്ടിനെതിരായ സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസ്തുത യോഗത്തിൽ കേരള കോൺഗ്രസ (എം) കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം   ഉന്നതാധികാര സമിതി അംഗം ജോബ് മൈക്കിൾ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ടോം , ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് ചാമക്കാല, സിറിയക് ചാഴികാടൻ, യൂത്ത് ഫ്രണ്ട് ജനറൽ സെക്രട്ടറിമാരായ സുമേഷ് ആൻഡ്രൂസ് ബിജു കുന്നേൽ പറമ്പിൽ  എന്നിവർ പ്രസംഗിച്ചു. കേരളാ വിദ്യാർത്ഥി കോൺഗ്രസ്‌ (എം)സംസ്ഥാന പ്രസിഡന്റായി അബേഷ് അലോഷ്യസ് പല്ലാട്ടുക്കുന്നേലിനെ (പൂഞ്ഞാർ)തിരഞ്ഞെടുക്കപ്പെട്ടു  ലോ  കോളേജ് അവസാനവർഷ എൽ.എൽ.ബി വിദ്യാർത്ഥിയും ലോ അക്കാഡമി സമരത്തിൽ വിദ്യാർത്ഥി ഐക്യവേദി മുൻനിര നേതാവായിരുന്നു അബേഷ് അലോഷ്യസ്.അമൽ.കെ.ജോയി കൊന്നയ്ക്കൽ (കണ്ണൂർ)ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി,ടോബി സെബാസ്റ്റ്യൻ(കോട്ടയം)ജോമെറ്റ് ജോസഫ്(ഇടുക്കി)റിന്റോ തോപ്പിൽ(പത്തനംതിട്ട)രോഹൻ പൗലോസ്(കണ്ണൂർ)അലക്സാണ്ടർ സഖറിയാസ് കുതിരവേലി (കോട്ടയം)എന്നിവരെ സംസ്ഥാന അഡ്‌ഹോക് ഹൈപവർ കമ്മിറ്റിയംഗങ്ങളായും തിരഞ്ഞെടുത്തു.