
ഇടുക്കി: വന്യജീവി സംരക്ഷണത്തിന്റെയും പരിസ്ഥിതി അവബോധത്തിന്റെയും ഭാഗമായി പെരിയാർ കടുവ സങ്കേതത്തിൽ വന്യജീവി വാരാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . മനുഷ്യ വന്യജീവി സഹവാസം എന്ന പ്രമേയം മുൻനിർത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ .
കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു സാജു ഐ എഫ് എസ് ഉദ്ഘാടനം ചെയ്തു.
പ്രകൃതിയോടും വന്യജീവികളോടും സഹവാസപരമായ സമീപനത്തിന്റെ ആവശ്യകത ഡെപ്യൂട്ടി ഡയറക്ടർ മുന്നോട്ടുവെച്ചു. മനുഷ്യ വന്യജീവി സഹവർത്തിത്വം ആണ് വന്യജീവി വരാഘോഷത്തിന്റെ ഈ വർഷത്തെ പ്രമേയം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്യജീവി വാരാഘോഷത്തിന്റെ സ്റ്റിക്കർ പ്രകാശനം പെരിയാർ കടുവാസങ്കേതത്തിലെ അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ, കുമളി ഗ്രാമപഞ്ചായത് പ്രസിഡന്റിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ഉദ്‌ഘാടനത്തിന്റെ ഭാഗമായി പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി.
കുമിളി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ശ്രി പി എം സിദ്ധിഖ് സ്വാഗതം ആശംസിച്ച യോഗത്തിൽ പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ , ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ ജെയിംസ് , പഞ്ചായത്ത് പ്രതിനിധികളായ വി കെ ബാബുക്കുട്ടി , വിനോദ് ഗോപി , രമ്യ മോഹൻ , രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരായ ശ്രി മജോ കാരിമുട്ടം, ശ്രീ ഹൈദ്രോസ് മീരാൻ , ഷാജി റോളക്സ് , രാജേന്ദ്രലാൽ ദത് , ഇന്ദിര തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എൻ സാബു യോഗത്തിനു കൃതഞ്ഞത രേഖപ്പെടുത്തി . റേഞ്ച് ഫോറെസ്റ്റ് ഓഫീസർമാരായ പ്രിയ ടി ജോസഫ്, വെജി പി വി, ലിബിൻ ജോൺ, സൂരജ് ഭാസ്കർ, കുമളി പോലീസ് ഇൻസ്‌പെക്ടർ അഭിലാഷ് കുമാർ, മാധ്യമ പ്രവർത്തകർ എന്നിവർ സന്നിഹിതരായിരുന്നു.
വിവിധ പ്രോഗ്രാം കമ്മിറ്റി ചെയർമാൻമാരും ഇഡിസി ചെയർമാൻമാരും അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.മുൻ വർഷങ്ങളുടേതിനു സമാനമായി ഈ വർഷവും വിവിധ കലാപരിപാടികളോട് കൂടി സമുചിതം ഭംഗിയായി ആഘോഷം നടത്തുന്നതിന് യോഗം തീരുമാനമെടുത്തു.
ആഘോഷങ്ങളുടെ ഭാഗമായി ചിത്ര രചന മത്സരം, പ്രസംഗമത്സരം തുടങ്ങി വിവിധ കലാ സാംസ്കാരിക മത്സരങ്ങൾ സംഘടിപ്പുന്നു. സ്കൂൾ, കോളേജ്, ഇ.ഡി.സി. ക്ലബ് തലങ്ങളിലായി വിവിധ മത്സരങ്ങൾ ഈ ദിവസങ്ങളിലായി വിവിധ വേദികളിലായി നടത്തപ്പെടുന്നു . സമാപന സമ്മേളനത്തിന്റെ ഭാഗമായി 8ന് ജനബോധന റാലി സംഘടിപ്പിക്കുന്നതാണ്.