
കോട്ടയം:നെടുംകുന്നം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്.ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ അടിസ്ഥാന- ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ വികസന പദ്ധതികൾ നടപ്പാക്കി. നെടുംകുന്നത്ത് സമീപഭാവിയിൽ തന്നെ കളിക്കളം നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
വാഴൂർ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗീതാ എസ്.പിള്ള അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ അവതരണം ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസും ഗ്രാമപഞ്ചായത്തിന്റെ വികസനനേട്ടങ്ങളുടെ അവതരണം സെക്രട്ടറി സി. ഷിജുകുമാറും നിർവഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാവിവികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തി.മാലിന്യ സംസ്കരണ സംവിധാനം, പട്ടികജാതിക്കാർക്കായി ഇൻഫർമേഷൻ സെന്റർ, സ്കൂൾ പാഠ്യപദ്ധതിയിൽ ശുചിത്വവും മാലിന്യ സംസ്കരണവും ഉൾപ്പെടുത്തുക, ജലാശയങ്ങളുടെ ആഴം കൂട്ടൽ, വന്യജീവി ആക്രമണം തടയുന്നതിനുള്ള പദ്ധതികൾ തുടങ്ങിനിരവധി വിഷയങ്ങൾ ചർച്ചയിൽ മുന്നോട്ടുവച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എൻ ശശീന്ദ്രൻ, പ്രിയ ശ്രീരാജ്, ജോ ജോസഫ്, അസിസ്റ്റൻറ് സെക്രട്ടറി എൽ.ജെ അലോഷ്യസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.