പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പിതാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Spread the love

ഹൊസ്ദുർഗ് : പ്രായപൂർത്തിയാകാത്ത  സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിനെ അറസ്റ്റ് ചെയ്ത് ഹൊസ്ദുർഗ് പൊലീസ്.

കുടക് സ്വദേശിയായ 45 വയസുള്ള പ്രതിയെയാണ് ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.എട്ടാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ വയറുവേദനയെയും നടുവേദനയെയും തുടർന്ന് മംഗളൂരുവിലെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ ചികിത്സ തേടിയപ്പോഴാണ് നാല് മാസം ഗർഭിണിയാണെന്ന വിവരം പുറത്തുവരുന്നത്. സംശയം തോന്നിയ ഡോക്ടർമാർ ഉടൻതന്നെ വിവരം പൊലീസിൽ വിവരം അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനെത്തുടർന്ന് പിതാവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മാസങ്ങൾക്ക് മുമ്പ് വീട്ടിൽ വെച്ച് പിതാവ് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. ഭയം കാരണം ഇക്കാര്യം അമ്മയോട് പോലും വെളിപ്പെടുത്തിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയെ മണിക്കൂറുകൾക്കകം തന്നെ ഹൊസ്‌ദുർഗ് പൊലീസ് പിടികൂടുകയായിരുന്നു . വിശദമായ മൊഴിയെടുത്ത ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.