
കോട്ടയം : കോട്ടയം മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജി എസ് ടി, ഇൻകം ടാക്സ് എന്നിവ സംബന്ധിച്ച് വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു പഠന ക്ലാസ് ക്രമീകരിച്ചിരിക്കുന്നു. 2025 ഒക്ടോബർ അഞ്ചാം തീയതി ഞായറാഴ്ച രാവിലെ 10.30 മുതൽ 1.30 വരെ എംഎൽ റോഡിലുള്ള അസോസിയേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്ന ക്ലാസിന് പ്രശസ്ത ബിസിനസ് കൺസൾട്ടൻസ് & ടാക്സ് അഡ്വൈസർ ഷബീർ അലി സിഎംഎ, സിഎസ് നേതൃത്വം നൽകും.
ജിഎസ്ടി ഇൻകം ടാക്സ്,കെജിഎസ് ടി എന്നിവയുടെ പ്രശ്നങ്ങൾ നേരിടുന്ന വ്യാപാരികൾക്ക് സംശയനിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് ക്ലാസിൽ പ്രവേശനം ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഫീസ് 250 രൂപ ക്ലാസ്സിൽ സംബന്ധിക്കുന്നവരുടെ രജിസ്ട്രേഷൻ ഫീസ് തിരികെ നൽകും. രജിസ്ട്രേഷന് വിളിക്കേണ്ട നമ്പർ : 2564938, 9846056119,984703488,9447796197