ടൂട്ടി ഫ്രൂട്ടി ഇഷ്ടമാണോ?; എന്നാലിനി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം; റെസിപ്പി ഇതാ

Spread the love

ടൂട്ടി ഫ്രൂട്ടി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടമുള്ള ഒന്നാണല്ലേ? എന്നാൽ പൈസച്ചിലവ് ഇല്ലാതെ വീട്ടിൽ തന്നെ ടൂട്ടി ഫ്രൂട്ടി ഉണ്ടാക്കിയാലോ? റെസിപ്പി നോക്കാം

ആവശ്യമായ സാധനങ്ങൾ

ചെറുതായി നുറുക്കിയ പച്ചപപ്പായ – 1 1/2കപ്പ് ( തൊലി കളഞ്ഞു നന്നായി കഴുകി വൃത്തിയാക്കിയത് )

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഞ്ചസാര – 1 1/2 കപ്പ്

വാനില – 1 ടീസ്പൂണ്‍

വെള്ളം – ആവശ്യത്തിന്

ബീറ്റ്റൂട്ട് – 1 ചെറിയ പീസ്

തയ്യാറാക്കുന്ന വിധം

നുറുക്കിയ പപ്പായ കുറച്ചു വെള്ളമൊഴിച്ചു 10 മിനിറ്റ് വേവിച്ചു മാറ്റി വച്ച് വെള്ളം ഊറ്റി വെക്കുക. പഞ്ചസാര ഒന്നര കപ്പ് വെള്ളത്തില്‍ കലക്കി ചെറിയ കഷ്‌ണം ബീറ്റ്‌ റൂട്ടും ഇട്ട് വേവിച്ച പപ്പായ ഇതിലേക്ക് ചേര്ത്തു 15 മിനിട്ട്‌ വേവിക്കുക.

ഒന്ന് തണുത്ത ശേഷം ഇതിലേക്കു വാനില ഒഴിച്ച്‌ മിക്സ് ചെയ്യുക. ഇല്ലെങ്കില്‍ ഏലക്ക പൊടിച്ചത് ചേർത്താലും മതിയാകും.ഇത് 8-10 മണിക്കൂർ വെക്കുക.(അപ്പോഴേക്കും പഞ്ചസാര ലായനി നന്നായി പപ്പായയില്‍ പിടിച്ചിരിക്കും , ബീറ്റ് റൂട്ടിന്റെ കളറും കിട്ടും.)

പാനി ഉണ്ടെങ്കില്‍ നന്നായി കൈകൊണ്ട് ഒന്ന് പിഴിഞ്ഞ് പേപ്പർ ടവ്വല്‍ കൊണ്ട് ഒന്ന് ഒപ്പി എടുക്കുക. ഡ്രൈ ആയ ശേഷം ചെറിയ കണ്ടെയ്നറില്‍ സൂക്ഷിച്ചു ആവശ്യാനുസരണം ഉപയോഗിക്കാം.