നിലമ്പൂരിൽ യുവതിയെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി

Spread the love

നിലമ്പൂർ :  യുവതി കുളത്തിൽ വീണു മരിച്ചു. മമ്പാട് പുളിക്കലോടി തൃക്കൈകുത്ത് തെയ്യത്തുംകുറ  രജനി(37)യാണ് മരിച്ചത്.

വീട്ടിൽ നിന്നും കുളത്തിലേക്ക് പോയിട്ട് ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലില്ലാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്.

കുളത്തിനരികിൽ വസ്ത്രങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളത്തിനടിയിൽ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ നിലമ്പൂർ ഗവ. ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവർക്ക് ചെറിയ തോതിൽ അപസ്‌മാരം ഉള്ളതായി പറയപ്പെടുന്നുണ്ട്. മഞ്ചേരി മെഡിക്കൽ കോളജില പോസ്റ്റ്മോർട്ടത്തിന് ശേഷം എടവണ്ണ പത്തപ്പിരിയത്തുളള കുടുംബശ്‌മശാനത്തിൽ സംസ്‌കരിച്ചു..