ശരീരത്തിൽ മുറിവുകൾ! രാജാക്കാട് ബൈസൺവാലിയിൽ തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

Spread the love

ഇടുക്കി : രാജാക്കാട് അജ്ഞാത മൃതദേഹം കണ്ടെത്തി. രാജാക്കാട് ബൈസൺവാലി പഴയ ബീവറേജിന് അടുത്തുള്ള തോട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇന്ന് രാവിലെ സമീപവാസിയായ വീട്ടമ്മ തോട്ടിൽ കുളിയ്ക്കുവാൻ എത്തിയപ്പോഴാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പ്രദേശവാസികളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തോട്ടിലെ വെള്ളത്തിൽ കമിഴ്ന്ന കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കയ്യിലും കാലുകളിലുമെല്ലാം മുറിവുകൾ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്യസംസ്ഥാന തൊഴിലാളി ആണെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞു രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി.

നിലവിൽ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്.