‘ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്ന് പറയേണ്ടി വരും’; വിമർശനങ്ങൾക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്; ഒരു രാഷ്ട്രീയപാർട്ടിയിലും അംഗമല്ലെന്ന് വിശദീകരണം

Spread the love

കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി നടി റിനി ആൻ ജോർജ്. താന്‍ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും സ്ത്രീപക്ഷ നിലപാട് ആര് പറഞ്ഞാലും യോജിക്കുമെന്നും റിനി ആൻ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിന് എതിരെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന പരിപാടി. സ്ത്രീപക്ഷ നിലപാട് ഉള്ളത് കൊണ്ടാണ് സിപിഎം പരിപാടിയിൽ പങ്കെടുത്തത്. കെ ജെ ഷൈനിന് ഐക്യദാർഢ്യം ആയിരുന്നില്ലെന്നും ഇനിയും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും റിനി ആൻ ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മുമായി ഗൂഢാലോചന നടത്തി എന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ തെളിയിക്കാൻ വെല്ലുവിളിക്കുകയാണ്. ആരോപണം തെളിയിച്ചാൽ ജീവിതം തന്നെ അവസാനിപ്പിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു. തനിക്കെതിരെ സൈബർ ആക്രമണം രൂക്ഷമാണ്. വിമർശനം ഉന്നയിക്കുന്നവരെ മുഴുവൻ സിപിഎം ആക്കുകയാണ്. പ്രസ്ഥാനത്തെ സ്നേഹിക്കുന്നത് കൊണ്ടാണ് പലതും തുറന്ന് പറയാത്തത്.

നേരിട്ടറിയുന്ന പലകാര്യങ്ങളും ഇതുവരെ പറഞ്ഞിട്ടില്ല. ഇനിയും പ്രകോപിപ്പിച്ചാൽ പലതും തുറന്നു പറയേണ്ടി വരുമെന്നും അതിന്റെ പ്രത്യാഘാതം വലുതായിരിക്കുമെന്നും നടി മുന്നറിയിപ്പ് നല്‍കി. സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യാൻ കെ ജെ ഷൈനിന് സ്വാതന്ത്ര്യമുണ്ട്. അതിൽ തീരുമാനം എടുക്കേണ്ടത് താൻ ആണ്. ഭാവിയിൽ സിപിഎമ്മിൽ ചേരുമോ എന്ന ചോദ്യം സങ്കല്പികം മാത്രമാണെന്നും റിനി ആൻ ജോർജ് കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group